കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകം ബിജെപിയ്ക്ക് : സര്‍വെ

  • By Staff
Google Oneindia Malayalam News

ദില്ലി: കര്‍ണാടകത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ആദ്യമായി ഭൂരിപക്ഷം നേടുമെന്ന് ഔട്ട്ലുക്ക് വാരികയും മാര്‍ക്കറ്റിംഗ് ആന്റ് ഡെവലപ്മെന്റ് റിസര്‍ച്ച് അസോസിയേറ്റും നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ പറയുന്നു. ആന്ധ്രാപ്രദേശിലും ഒറീസയിലും ബിജെപിയുടെ സഖ്യകക്ഷികളായ തെലുങ്കുദേശവും ബിജെഡിയും വിജയിക്കുമെന്നാണ് പ്രവചനം.

224 അംഗ കര്‍ണാടക നിയമസഭയില്‍ ബിജെപിയും സഖ്യകക്ഷിയായ ജനതാദളും (യു) 111 സീറ്റുകള്‍ നേടുമെന്ന് സര്‍വെ പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ 49 സീറ്റുകള്‍ സഖ്യത്തിന് കൂടുതല്‍ ലഭിക്കും. 84 സീറ്റുകള്‍ മാത്രമേ കോണ്‍ഗ്രസിന് ലഭിക്കുകയുള്ളൂ. കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ 48 സീറ്റുകള്‍ കോണ്‍ഗ്രസിന് കുറയും.

ആന്ധ്രാപ്രദേശില്‍ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുങ്കുദേശം പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുമെന്നാണ് പ്രവചനം. 294 അംഗ നിയമസഭയില്‍ തെലുങ്ക്ദേശവും സഖ്യകക്ഷിയായ ബിജെപിയും 163 സീറ്റുകള്‍ നേടും. വീണ്ടും ജയിക്കുമെങ്കിലും ബിജെപി-തെലുങ്ക്ദേശം സഖ്യത്തിന് കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ 29 സീറ്റുകള്‍ കുറയും. 122 സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കും. 31 സീറ്റുകള്‍ അവര്‍ കൂടുതല്‍ നേടും.

147 അംഗ ഒറീസ നിയമസഭയില്‍ 100 സീറ്റുകള്‍ നേടി വന്‍ഭൂരിപക്ഷത്തോടെ ബിജെഡി-ബിജെപി സഖ്യം അധികാരത്തില്‍ തിരിച്ചെത്തും. കോണ്‍ഗ്രസിനും സഖ്യക്ഷികള്‍ക്കും 39 സീറ്റ് മാത്രമേ കിട്ടൂ.

മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ ഒന്ന് വരെയാണ് സര്‍വെ നടത്തിയത്. മൂന്ന് സംസ്ഥാനങ്ങളിലെ 84 മണ്ഡലങ്ങളിലെ 6251 വോട്ടര്‍മാരെയാണ് സര്‍വെയില്‍ ഉള്‍പ്പെടുത്തിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X