സോണിയാ ഗാന്ധിയ്ക്ക് വന്ദേമാതരം പാടാനറിയാമോ? -മോഡി
വ്യാര (ഗുജറാത്ത്): കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാ ഗാന്ധിയ്ക്ക് വന്ദേ മാതര ഗാനം ആലപിയ്ക്കാനാവുമോ എന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി. ഇത് മോഡിയുടെ വെല്ലുവിളിയാണ്.
നരേന്ദ്ര മോഡി സോണിയയ്ക്കും രാഹുലിനും എതിരേയുള്ള ആക്രമണം തുടരുകയാണ്. ബി.ജെ.പി. വ്യക്തികളെ ആക്രമിയ്ക്കുന്ന പ്രസംഗം നടത്തരുതെന്ന് നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും മോഡി അതൊന്നും കേള്‍ക്കാന്‍ ഭാവമില്ല.
35 വര്‍ഷം ഇന്ത്യയില്‍ താമസിച്ചിട്ടും ഹിന്ദി നന്നായി സംസാരിക്കാന്‍ സോണിയ പഠിച്ചില്ലെന്ന് മോഡി ചൂണ്ടിക്കാട്ടി.
ഗുജറാത്തിലെ വ്യാര എന്ന സ്ഥലത്ത് ഒരു പൊതുയോഗത്തില്‍ സംസാരിക്കവെയാണ് മോഡി സോണിയക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ നടത്തിയത്. രാജീവ് ഗാന്ധിയുമായുള്ള വിവാഹശേഷം 16 വര്‍ഷം കഴിഞ്ഞാണ് സോണിയ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിച്ചതെന്ന് മോഡി ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ധീരനേതാക്കള്‍ വര്‍ഷങ്ങള്‍ പൊരുതിയാണ് വെള്ളക്കാരെ തുരത്തിയതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.












Click it and Unblock the Notifications