മലയാറ്റൂര്‍ തീര്‍ത്ഥാടകര്‍ മരിച്ചു
തൃശൂര്‍: മലയാറ്റൂരിലേക്ക് തീര്‍ത്ഥയാത്രയ്ക്ക് പോവുകയായിരുന്ന സംഘത്തിലെ രണ്ട്പേര്‍ വാഹനാപകടത്തില്‍ മരിച്ചു. തൃശൂരിന് സമീപം കൊമ്പഴയില്‍ നിന്ന് തീര്‍ത്ഥയാത്രയ്ക്ക് പോയ ഷിജി(25), കുസുമം(39) എന്നിവരാണ് മരിച്ചത്.
ബൈപാസില്‍ തലോറിനടുത്ത്വച്ചാണ് അപകടം. ഇവരുടെ വാന്‍ ഒരു ഓട്ടോറിക്ഷയില്‍ ഇടിച്ച് മറിയുകയായിരുന്നു.
വാണിയമ്പാറ പേലുംകാട്ടില്‍ ജോണ്‍സന്റെ ഭാര്യയാണ് ഷിജി. കൊഴിഞ്ഞാംപാറ കള്ളിയാംപാറ ജോസഫിന്റെ ഭാര്യയാണ് കുസുമം. ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്കുണ്ട്.












Click it and Unblock the Notifications