കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോളജുകളില്‍ കരിയര്‍ കോഴ്സുകള്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: 2004-05 അധ്യയന വര്‍ഷത്തേക്ക് 370 കോളജുകളില്‍ തൊഴില്‍ അധിഷ്ഠിത കോഴ്സുകള്‍ തുടങ്ങുന്നതിന് 25 കോടി രൂപ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍ (യുജിസി) അനുവദിച്ചു.

വിദ്യാര്‍ഥികളുടെ ക്ഷേമത്തിനായി കരിയര്‍, വിപണി അധിഷ്ഠിത കോഴ്സുകള്‍ 370 കോളജുകളില്‍ തുടങ്ങും. തങ്ങളുടെ ആവശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍വകലാശാലകള്‍ക്കോ കോളജുകള്‍ക്കോ അവരുടേതായ കരിയര്‍ അധിഷ്ഠിത കോഴ്സുകള്‍ക്ക് രൂപം നല്‍കാം. ബിരുദ കോഴ്സുകള്‍ക്ക് പുറമെ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, അഡ്വാന്‍സ്ഡ് ഡിപ്ലോമ തുടങ്ങിയ വിവിധ കോഴ്സുകള്‍ യുജിസി തുടങ്ങിയിട്ടുണ്ട്.

ഒട്ടേറെ കോളജുകളുടെ 1034 അപേക്ഷകള്‍ പരിഗണിച്ചാണ് 370 കോളജുകളെ തിരഞ്ഞെടുത്തത്.

കേരളം, കര്‍ണാടകം, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ കോളജുകള്‍ക്ക് കോഴ്സ് തുടങ്ങുന്നതിനായി 6.96 കോടി രൂപ സഹായമായി യുജിസിയില്‍ നിന്ന് ലഭിക്കും.

കോളജ് പ്രിന്‍സിപ്പല്‍മാരുമായുള്ള അഭിമുഖത്തിന്റെയും വിദഗ്ധ സമിതിയുടെ ശുപാര്‍ശകളുടെയും അടിസ്ഥാനത്തിലാണ് 370 കോളജുകളെ തിരഞ്ഞെടുത്തത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X