Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരനെതിരെ ചാക്കോ വീണ്ടും

കൊച്ചി: സമുദായസംഘടനകള്‍ക്കെതിരെ നടത്തിയ പ്രസ്താവനയുടെ പേരില്‍ കരുണാകരനില്‍ നിന്നും വിശദീകരണം തേടണമെന്ന് കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോ.

സമുദായസംഘടനകളുടെ വിലപേശല്‍ രാഷ്ട്രീയം ആപത്താണെന്ന കരുണാകരന്റെ പ്രസ്താവന കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വിജയത്തെ വരെ പ്രതികൂലമായി ബാധിയ്ക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. സമുദായവോട്ടുകള്‍ തേടുകയും സമുദായ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്യുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതുപോലും സമുദായ പരിഗണന വച്ചാണ്. ഇത് മോശമാണെന്ന് പാര്‍ട്ടി കരുതുന്നില്ലെന്നും ചാക്കോ പറഞ്ഞു.

കരുണാകരന്‍ നടത്തിയ പ്രസ്താവന അണികള്‍ക്കിടയില്‍പോലും എതിര്‍പ്പുണ്ടാക്കും. കരുണാകരനോട് വിശദീകരണം ചോദിയ്ക്കാനുള്ള കഴിവ് പി.പി. തങ്കച്ചന് ഇല്ലാത്തതുകൊണ്ടായിരിക്കാം പ്രസ്താവന സംബന്ധിച്ച് അദ്ദേഹം നിശബ്ദത പാലിയ്ക്കുന്നത്. - ചാക്കോ ആരോപിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇടതുപക്ഷവുമായി സഹകരിച്ച് ഭരണം നടത്തുന്ന കോണ്‍ഗ്രസ് പ്രതിനിധികള്‍ രാജിവയ്ക്കണമെന്ന കെപിസിസി തീരുമാനം ആത്മാര്‍ത്ഥതയില്ലാത്തതാണ്. ഇഫ്കോ ഭരണസമിതിയില്‍ ഇടതുപക്ഷ പിന്തുണയോടെ തങ്കച്ചന്‍ കയറിപ്പറ്റിയത് ഇതിന് തെളിവാണ്. - ചാക്കോ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+