മൂവാറ്റുപുഴയില്‍ ഈസ്റര്‍ രാഷ്ട്രീയം
മൂവാറ്റുപുഴ: ഈസ്ററിന് മെഡിക്കല്‍ പ്രവേശനപരീക്ഷ നടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം കേന്ദ്രമന്ത്രി പി.സി. തോമസിന് അടിയായി. ഇതിന്റെ പേരില്‍ എതിരാളികള്‍ പി.സി. തോമസിനെതിരെ മണ്ഡലത്തില്‍ ശക്തമായ പ്രചാരണം അഴിച്ചുവിടുകയാണ്.
കേന്ദ്രനിയമമന്ത്രി തോമസ് ശരിയായി വിചാരിച്ചിരുന്നെങ്കില്‍ പരീക്ഷ മാറ്റിവയ്ക്കാമായിരുന്നു എന്നാണ് എതിരാളികള്‍ പറയുന്നത്. ഐഎഫ്ഡിപി ദേശീയ ജനറല്‍ സെക്രട്ടറി സ്കറിയാ തോമസ് മുഖേന സുപ്രീംകോടതിയില്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് റിട്ട് ഹര്‍ജി വരെ തോമസ് കൊടുത്തുനോക്കി. പക്ഷെ സുപ്രീംകോടതി ഇതെല്ലാം തള്ളുകയായിരുന്നു. കേന്ദ്ര മാനവശേഷി വിഭവ മന്ത്രി മുരളീ മനോഹര്‍ ജോഷിയും പരീക്ഷ മാറ്റിവയ്ക്കാന്‍ ശ്രമം നടത്തി. അതും വിജയിച്ചില്ല.
എന്തായാലും എതിരാളികള്‍ വാര്‍ത്താസമ്മേളനം വരെ വിളിച്ചുകൂട്ടി ഈസ്റര്‍ദിനത്തിലെ മെഡിയ്ക്കല്‍ പരീക്ഷ വലിയ ആഘോഷമാക്കുകയാണ്. തോമസ് ഇതിനെതിരെ പല രീതിയിലും എതിര്‍വാദങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. എന്തുകൊണ്ട് ഈ പ്രശ്നത്തില്‍ സംസ്ഥാനസര്‍ക്കാര്‍ കേസ് നല്കിയില്ല എന്ന മറുചോദ്യമാണ് തോമസ് ഉയര്‍ത്തുന്നത്. ബിജെപിയുടെ ക്രിസ്ത്യന്‍ വിരുദ്ധ നിലപാട് എന്ന നിലയിലാണ് മാണി ഗ്രൂപ്പുകാര്‍ ഈ പ്രശ്നത്തെ അവതരിപ്പിയ്ക്കുന്നത്.


Click it and Unblock the Notifications