Get Updates
Get notified of breaking news, exclusive insights, and must-see stories!

മീന്‍കാരന് പണം പലിശയ്ക്ക് നല്‍കി, കുടുങ്ങി

കായംകുളം: നാട്ടുകാരില്‍ നിന്നുള്ള മൂന്നരക്കോടിയോളം രൂപയുമായി മുങ്ങിയെന്ന പരാതിയെത്തുടര്‍ന്ന് മത്സ്യവില്‍പനക്കാരനെ പോലീസ് അറസ്റുചെയ്തു. പത്തിയൂര്‍ ഗ്രാമപഞ്ചായത്തിലെ കരീലക്കുളങ്ങര എരുവകൊട്ടിലില്‍ സവാദ്(52) ആണ് അറസ്റിലായത്.

മീന്‍കാരന്‍ പലിശയ്ക്ക് വാങ്ങിയ പണം തട്ടിയെടുത്തതായാണ് പൊലീസിന് പരാതി കിട്ടിയത്. മീന്‍കാരനാണെങ്കിലും വന്‍ തുകയാണ് ഈയാള്‍ പലിശയ്ക്കായി വാങ്ങിയിരുന്നത്. പലരും ലക്ഷങ്ങളാണ് സവാദിന് പലിശയ്ക്കായി നല്‍കിയിരുന്നത്. ഇതില്‍ ഏറെയും വിദേശത്ത് ജോലി ചെയ്യുന്നവരുടെ ബന്ധുക്കളായിരുന്നു. അവര്‍ വിദേശത്ത് നിന്ന് അയയ്ക്കുന്ന പണമാണ് ബന്ധുക്കള്‍ ഇവിടെ സവാദിന് പലിശയ്ക്ക് നല്‍കിയിരുന്നത്.

കേസിനെ കുറിച്ച് പൊലീസ് പറയുന്നത് ഇതാണ്

ഏകദേശം 30 ലേറെ വര്‍ഷമായി സവാദ് ഈ പ്രദേശത്ത് മീന്‍ കച്ചവടം നടത്തുന്നുണ്ട്. മീന്‍ വീങ്ങുന്ന വീടുകളില്‍ നിന്നാണ് ഈയാള്‍ പണം പലിശയ്ക്കായി വാങ്ങിയിരുന്നത്. 29,000 രൂപ മുതല്‍ ലക്ഷങ്ങള്‍വരെ പലിശയ്ക്ക് വാങ്ങിയിരുന്നു. പലിശകൃത്യമായതുകൊണ്ട് ആദ്യം ചെറിയ തുക കൊടുത്ത പലരും വന്‍ തുക പിന്നീട് കൊടുത്തു. പതിവ് പോലെ മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ പലിശ ഈയാള്‍ നല്‍കിയിരുന്നതായിരുന്നു പ്രധാന ആകര്‍ഷണം.

ഇങ്ങനെ മൂന്നരക്കോടിയോളം രൂപ ഇയാള്‍ പലരില്‍ നിന്നു വാങ്ങിയതായാണ് കണക്ക്. ഒരാഴ്ച മുമ്പുവരെ ആര്‍ക്കും സംശയമില്ലാത്ത നിലയില്‍ സവാദ് പണം ഇടപാടുകള്‍ തുടര്‍ന്നു. പെട്ടെന്ന് മുങ്ങിയ സവാദിനെ നാട്ടുകാര്‍ റെയില്‍വേ സ്റേഷനില്‍ നിന്നാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

സവാദ് പിടിയിലായതറിഞ്ഞ് അനേകം പേര്‍ പോലീസ് സ്റേഷനില്‍ തടിച്ചുകൂടി. 25,000 രൂപ മുതല്‍ 8 ലക്ഷം രൂപ വരെ നഷ്ടമായെന്നു കാണിച്ച് അറുപതിലേറെ പരാതികള്‍ ഇതുവരെ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+