Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍എസ്എസ്: കരുണാകരന്‍ വിശദീകരിയ്ക്കുന്നു

തിരുവനന്തപുരം: കരുണാകരനും എന്‍ എസ് എസും തമ്മില്‍ ഉണ്ടായിരിയ്ക്കുന്ന തര്‍ക്കം അസാനിയ്ക്കുന്നില്ല. എന്‍ എസ് എസിനെ വേദനിപ്പിയ്ക്കാന്‍ ഉദ്ദേശിച്ച് താന്‍ ഒന്നും പറഞ്ഞിട്ടില്ല എന്നാണ് പ്രശ്നം അവസാനിപ്പിയ്ക്കണം എന്ന ് പറഞ്ഞുകൊണ്ട് കരുണാകരന്‍ ഏപ്രില്‍ പത്ത് ശനിയാഴ്ച വീണ്ടും പ്രതികരിച്ചത്.

എന്നാല്‍ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി പി.കെ. നാരായണ പണിയ്ക്കര്‍ പ്രതികരണം നടത്തിയപ്പോള്‍ താന്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവാണെന്ന കാര്യം ഓര്‍മ്മിച്ച് മിതമായ ഭാഷ ഉപയോഗിയ്ക്കണമായിരുന്നു എന്നും കരുണാകരന്‍ പറഞ്ഞു.

രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി തിരഞ്ഞെടുപ്പ് സമയത്ത് വിലപേശുന്നത് സാമൂദായിക സംഘടനകള്‍ നിറുത്തണമെന്ന തന്റെ അഭിപ്രായത്തില്‍ മാറ്റം ഒന്നും ഇല്ലെന്നും എന്നാല്‍ അത് സമുദായ ഉദ്ധാരണ സംഘടനകളായ എന്‍ എസ് എസിനേയോ എസ് എന്‍ ഡി പിയേയോ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും കരുണാകരന്‍ വ്യക്തമാക്കി. താന്‍ പറഞ്ഞത് നാരായണ പണിയ്ക്കര്‍ തെറ്റായി മനസ്സിലാക്കിയതാണെന്നായിരുന്നു കരുണാകരന്റെ നിലപാട്. തന്നെയും നാരായണ പണിയ്ക്കരെയും തെറ്റിപ്പിയ്ക്കുന്നത് മറ്റ് ചില ശക്തികളാണ്. എന്തായാലും ഈ വിവാദം തുടരാന്‍ തനിയ്ക്ക് താല്പര്യമില്ല. ഭയം കൊണ്ടല്ല താന്‍ ഈ വിശദീകരണം നടത്തുന്നത്. പകരം തെറ്റുധാരണ മാറാനാണ്. കരുണാകരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രശ്നം അവസാനിപ്പിയ്ക്കാനായി കരുണാകരന്‍ നാരായണ പണിയ്ക്കരെ ടെലഫോണില്‍ വിളിച്ചെങ്കിലും നാരായണ പണിയ്ക്കരെ അനുനയിപ്പിയ്ക്കാന്‍ കരുണാകരന് കഴിഞ്ഞില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+