Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരക്കഥാകൃത്ത് മോഹന്‍പാല ആത്മഹത്യ ചെയ്തു

കൂത്താട്ടുകുളം: ടെലിഫിലിം, സീരിയല്‍ തിരക്കഥാകൃത്തായ മോഹന്‍ പാല (40) വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി.

തിരുമാറാടിയിലെ വാടകവീട്ടിലെ അടുക്കളയിലാണ് മോഹന്‍ പാലയുടെ മൃതദേഹം കണ്ടത്. വിഷം കഴിക്കാന്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന ഗ്ലാസും ഓറഞ്ചിന്റെ അവശിഷ്ടങ്ങളും മൃതദേഹത്തിനടുത്തുണ്ടായിരുന്നു.

മൂന്ന് ദിവസത്തിലേറെ പഴക്കമുള്ള നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പൂട്ടിയ വീട്ടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വന്നപ്പോള്‍ നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് വീടിന്റെ വാതില്‍ പൊളിച്ച് അകത്തു കടക്കുകയായിരുന്നു.

ഭാര്യ ജെമിനിയോടും മക്കളായ അപര്‍ണ, ലക്ഷ്മി എന്നിവരോടുമൊപ്പം കഴിഞ്ഞ ബുധനാഴ്ച വീട്ടില്‍ നിന്നും തിരിച്ച മോഹന്‍ വൈകുന്നേരം തനിച്ചാണ് തിരികെ വന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. വിദേശത്ത് പോവുന്ന ജെമിനിയുടെ സഹോദരനെ യാത്രയയ്ക്കാന്‍ പോവുകയാണെന്നാണ് അയല്‍പ്പക്കത്തുള്ളവരോട് മോഹന്‍ പറഞ്ഞിരുന്നത്.

മോഹന്റെ ഭാര്യയെയും മക്കളെയും കുറിച്ച് ഒരു വിവരവും കിട്ടിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് കരുതുന്നു.

ടെലിഫിലിമുകളുടെയും സീരിയലുകളുടെയും തിരക്കഥകള്‍ രചിച്ചിരുന്ന മോഹന്‍ അവസാനമായി തിരക്കഥയെഴുതിയത് ശിവരഞ്ജിനി, ഓടനാവട്ടം ഓമനക്കുട്ടന്‍ എന്നീ ടെലിഫിലിമുകള്‍ക്ക് വേണ്ടിയാണ്. ഭാര്യ ജെമിനി മോഹന്റെ പേരിലാണ് കഥകള്‍ പുറത്തുവന്നിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+