Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍എസ്എസ് അയയുന്നില്ല

കോട്ടയം: കെ. കരുണാകരനെതിരെ നിശിതവിമര്‍ശവുമായി മുന്നോട്ടുവന്ന എന്‍എസ്എസിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിന് ഫലമുണ്ടായില്ല. തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി. കെ. നാരായാണപ്പണിക്കര്‍ കരുണാകരനെ അറിയിച്ചു.

കെ. കരുണാകരന്‍ ഫോണില്‍ വിളിച്ചാണ് നാരായണപ്പണിക്കരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്ന് പണിക്കര്‍ കരുണാകരനോട് ടെലഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കി.

സാമുദായികശക്തികള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് തടയാന്‍ മതേതരശക്തികള്‍ ഒന്നിക്കണമെന്ന തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് കരുണാകരന്‍ പറഞ്ഞു. എന്നാല്‍ പ്രസ്താവന വളച്ചൊടിച്ചതാണെങ്കില്‍ അത് നിഷേധിക്കണമായിരുന്നുവെന്ന് പണിക്കര്‍ ചൂണ്ടിക്കാട്ടി. മാധ്യമങ്ങളെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കരുണാകരന്റെ പ്രസ്താവന തീര്‍ത്തും അനാവശ്യമായിപ്പോയി. എന്‍എസ്എസ് ഇപ്പോഴും സമദൂരസിദ്ധാന്തം തുടരുകയാണ്. പത്മജയുടെയും മുരളിയുടെയും കാര്യത്തിലും ഈ നയത്തില്‍ മാറ്റമില്ല. എന്നാല്‍ ഇങ്ങോട്ടു കയറിക്കൊത്തിയാല്‍ സമുദായാംഗങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്ന് പറയാനാവില്ല- പണിക്കര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+