തൊഗാഡിയ വരില്ലെന്ന് ശ്രീധരന്‍പിള്ള
ആലപ്പുഴ: ഏപ്രില്‍ 10 ശനിയാഴ്ച വൈകീട്ട് നടക്കുന്ന ഹിന്ദുഐക്യവേദിയുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വിഎച്ച്പി അന്തര്‍ദേശീയ ജനറല്‍ സെക്രട്ടറി പ്രവിണ്‍ തൊഗാഡിയ തിരുവനന്തപുരത്തെത്തില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.
ശനിയാഴ്ച ആലപ്പുഴ പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശ്രീധരന്‍പിള്ള.
വിഎച്ച്പി നേതാവ് ആചാര്യ ഗിരിരാജ് കിഷോര്‍ സമ്മേളനത്തില്‍ പങ്കെടുത്തേക്കും. മുസ്ലിം ലീഗിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് മുഖ്യമന്ത്രി എ. കെ. ആന്റണി തൊഗാഡിയയ്ക്ക് വിലക്കേര്‍പ്പെടുത്തിയതെന്ന് ശ്രീധരന്‍പിള്ള ആരോപിച്ചു.












Click it and Unblock the Notifications