കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഗാഡിയയ്ക്കായി കോയമ്പത്തൂരിലും തിരച്ചില്‍

  • By Staff
Google Oneindia Malayalam News

കോയമ്പത്തൂര്‍: തൊഗാഡിയക്കായി അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലും കനത്ത നിരീക്ഷണം ഏര്‍പ്പെടുത്തിയിരിയ്ക്കുകയാണ്. നിരോധനം ലംഘിച്ച് കേരളത്തിലെത്താനായി തൊഗാഡിയ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ എത്തിയേയ്ക്കുമെന്ന് തമിഴ്നാട് പൊലീസ് കരുതുന്നു. കോയമ്പത്തൂരില്‍ എത്തി അവിടെ നിന്ന് റോഡുമാര്‍ഗ്ഗം പാലക്കാട്ടേയ്ക്ക് കടക്കാന്‍ തൊഗാഡിയ ശ്രമിയ്ക്കുമെന്നാണ് പൊലീസ് കരുതുന്നത്.

കോയമ്പത്തൂര്‍ നിന്ന് പാലക്കാട്ടേയ്ക്ക് 50 കിലോമീറ്ററേ ഉള്ളു. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ കനത്ത പൊലീസ് നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. സാധാരണ വേഷം ധരിച്ച പൊലീസുകാരാണ് ഇവിടെ നിരീക്ഷണത്തിനായി എത്തിയിരിയ്ക്കുന്നത്. കൊയമ്പത്തൂര്‍ തീവണ്ടി സ്റേഷനിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ തമിഴ്നാട് പൊലീസിന് തൊഗാഡിയയ്ക്കെതിരെ നടപടി ഒന്നും തന്നെ സ്വീകരിയ്ക്കാനാവില്ല. അവിടെ എത്തിയാല്‍ അക്കാര്യം കേരള പൊലീസിനെ അറിയിയ്ക്കാനാണ് ഈ നിരീക്ഷണം ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X