Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊഗാഡിയ: തലസ്ഥാനത്ത് കനത്ത സുരക്ഷ

കേരള പൊലീസ് കേരളത്തിലെ വിമാനതാവളങ്ങളിലും തീവണ്ടി സ്റേഷനുകളിലും റോഡുമാര്‍ഗ്ഗം കേരളത്തിലേയ്ക്ക് കടക്കാവുന്ന പാലക്കാട്, കുമിളി, തിരുവനന്തപുരത്തെ പാറശാല എന്നിവിടങ്ങളില്‍ കനത്ത നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സാധാരണ രീതി ഉപേക്ഷിച്ച് പ്രവര്‍ത്തരോടൊപ്പം അവരില്‍ ഒരുവനായി തൊഗാഡിയ തിരുവനന്തപുരത്ത് എത്തിയേയ്ക്കുമെന്നും പൊലീസ് കരുതുന്നുണ്ട്.

തൊഗാഡിയ വരുന്നത് തടയാനായി തിരുവനന്തപുരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചേയ്ക്കുമെന്ന് അഭ്യൂഹമുണ്ട്. അങ്ങനെ ആണെങ്കില്‍ ശനിയാഴ്ച വൈകീട്ട് നടക്കേണ്ട ഹിന്ദു ഐക്യ വേദിയുടെ യോഗവും തടസപ്പെട്ടേയ്ക്കും.

തൊഗാഡിയ പ്രശ്നം കാരണം തിരുവനന്തപുരം വിമാനത്താവളത്തിലും പുത്തരിക്കണ്ടം മൈതാനിയിലും വാഹനം നിറുത്തിയിടുന്നതിന് പ്രത്യേക ചില നിരോധനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ശേഷം പുത്തരിക്കണ്ടം പരിസരത്ത് വാഹനങ്ങള്‍ നിറുത്തിയിടാന്‍ പാടില്ലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ രാജന്‍ സിഹ് അറിയിച്ചിട്ടുണ്ട്.

തൊഗാഡിയ തിരുവനന്തപുരത്ത് എത്തുകയാണെങ്കില്‍ വേണ്ട നടപടികള്‍ സ്വീകരിയ്ക്കുമെന്നും രാജന്‍ സിഹ് വ്യക്തമാക്കിയിട്ടുണ്ട്.

നിരോധനത്തിന് പുറമേ ഹിന്ദു അവകാശ പ്രഖ്യാപന ചടങ്ങില്‍ ഉച്ചഭാഷിണി ഉപയോഗിയ്ക്കുന്നതും തടഞ്ഞിട്ടുണ്ട്.

ഏപ്രില്‍ പത്ത് വൈകീട്ട് അഞ്ച് മണിയ്ക്കാണ് തിരുവനന്തപുരത്ത് തൊഗാഡിയ പങ്കെടുക്കേണ്ട ഹിന്ദു അവകാശ പ്രഖ്യാപന റാലി നടക്കുന്നത്. തിരുവനന്തപുരം ജില്ലാ മജിസ്ട്രേട്ട് കൂടിയായ കളക്ടര്‍ കെ.ആര്‍. മുരളീധരനാണ് തൊഗാഡിയ തിരുവനന്തപുരത്ത് പ്രവേശിയ്ക്കുന്നത് നിരോധിച്ചിരിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+