വിലക്ക് ലംഘിച്ചെത്തുമെന്ന് തൊഗാഡിയ
ദില്ലി: സംസ്ഥാന സര്‍ക്കാരിന്റെ വിലക്ക് ലംഘിച്ച് ഏപ്രില്‍ 10 ശനിയാഴ്ച തിരുവനന്തപുരത്തെത്തുമെന്ന് വിഎച്ച്പി അന്തര്‍ദേശീയ ജനറല്‍ സെക്രട്ടറി പ്രവിണ്‍ തൊഗാഡിയ പറഞ്ഞു.
ജില്ലാ മജിസ്ട്രേറ്റില്‍ നിന്ന് തനിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലാത്തതിനാല്‍ താന്‍ തിരുവനന്തപുരത്തെത്തുമെന്നും ഹിന്ദുഐക്യവേദിയുടെ യോഗത്തില്‍ പങ്കെടുക്കുമെന്നും തൊഗാഡിയ വ്യക്തമാക്കി.
ആന്റണി സര്‍ക്കാര്‍ ഹിന്ദുധര്‍മത്തെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. മുസ്ലിം ലീഗിന്റെ ജിഹാദ് അജണ്ട നടപ്പിലാക്കാന്‍ അവരെ സഹായിക്കുകയാണ് ആന്റണി ചെയ്യുന്നത്. ഇന്ത്യയിലെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ തന്നെ അനുവദിച്ചില്ലെങ്കില്‍ പിന്നെ താന്‍ പാകിസ്ഥാനിലേക്കോ അഫ്ഗാനിസ്ഥാനിലേക്കോ ആണോ പോവേണ്ടതെന്ന് തൊഗാഡിയ ചോദിച്ചു.












Click it and Unblock the Notifications