ഇന്റര്‍നെറ്റിലൂടെ ഫോണ്‍വിളി: സൂക്ഷിയ്ക്കുക!
തിരുവനന്തപുരം: ലൈസന്‍സില്ലാതെ വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ സൗകര്യം(ഇന്റര്‍നെറ്റിലൂടെ ശബ്ദസന്ദേശങ്ങള്‍ അയയ്ക്കല്‍) ഉപയോഗിക്കുന്നത് സംബന്ധിച്ച് പരിശോധിക്കുന്നതിനായി സിബിഐ തിരുവനന്തപുരം നഗരത്തിലെ ചില സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി.
ലൈസന്‍സില്ലാതെ വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ സൗകര്യം ഉപയോഗിച്ച് അന്താരാഷ്ട്ര ടെലഫോണ്‍ കാളുകള്‍ ചെയ്തതിന് രണ്ട് പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ സിബിഐ സംഘം പിടിച്ചെടുത്തു. ബിഎസ്എന്‍എല്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്.
കേസുകളൊന്നും രജിസ്റര്‍ ചെയ്തിട്ടില്ലെന്നും തങ്ങള്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും സിബിഐ അധികൃതര്‍ വ്യക്തമാക്കി.
ലൈസന്‍സില്ലാതെ വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ സൗകര്യം ഉപയോഗിച്ച് അന്താരാഷ്ട്ര കോളുകള്‍ ചെയ്യുന്നത് വ്യാപകമായതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ റെയ്ഡിലേക്ക് തിരിഞ്ഞത്. നിയമവിരുദ്ധമായി നടത്തുന്ന ഇത്തരം കോളുകളുടെ എണ്ണം പെരുകിയത് മൂലം ബിഎസ്എന്‍എല്ലിന്റെ വരുമാനത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി കാര്യമായ കുറവുണ്ടായിട്ടുണ്ട്.
ചില വിദേശ വെബ്സൈറ്റുകളുടെ ഓഫറുകളില്‍ ആകൃഷ്ടരായി സംസ്ഥാനത്തെ അനേകമാളുകള്‍ വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ സൗകര്യം ലൈസന്‍സില്ലാതെ ഉപയോഗിക്കുന്നുണ്ടെന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ വ്യക്തമാക്കി.
ടെലഫോണിലൂടെയുള്ള അശ്ലീലസംഭാഷണത്തിനായി അന്താരാഷ്ട്ര കോളുകള്‍ ചെയ്യുന്നതിനും സ്വീകരിക്കുന്നതും വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ സൗകര്യം ലൈസന്‍സില്ലാതെ ഉപയോഗിക്കുന്നവരുണ്ട്.
വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ സൗകര്യം ഉപയോഗിച്ച് വെബ്സൈറ്റിലൂടെയാണ് കോളുകള്‍ ബന്ധിപ്പിക്കുന്നതെങ്കിലും ബിഎസ്എന്‍എല്ലിന്റെ പ്രാദേശിക ശൃംഖലയിലൂടെയാണ് കോളുകള്‍ പോവുന്നത്. ഇങ്ങനെ ചെലവേറിയ ദീര്‍ഘദൂര കോളുകള്‍ ലോക്കല്‍ കോളുകളായി മാറുന്നു. ഇത് മൂലം ബിഎസ്എന്‍എല്ലിന് വന്‍നഷ്ടമാണുണ്ടാവുന്നത്.












Click it and Unblock the Notifications