Get Updates
Get notified of breaking news, exclusive insights, and must-see stories!

മത്സരരംഗത്ത് ആറ് വനിതകള്‍ മാത്രം

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മത്സരിക്കുന്ന വനിതാ സ്ഥാനാര്‍ഥികള്‍ ആറ് പേര്‍ മാത്രം.

എല്ലാ മണ്ഡലങ്ങളിലും പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണെങ്കിലും ജനപ്രതിനിധി സഭകളില്‍ 33 ശതമാനം സ്ത്രീസംവരണത്തിന് വേണ്ടി വാദിക്കുന്ന വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ 20 ലോക്സഭാ മണ്ഡലങ്ങളിലായി ആറ് സ്ത്രീകളെ മാത്രമാണ് സ്ഥാനാര്‍ഥികളായി നിര്‍ത്തിയത്.

യുഡിഎഫിന്റെ മൂന്ന് വനിതാ സ്ഥാനാര്‍ഥികളാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്- പത്മജ വേണുഗോപാല്‍ (മുകുന്ദപുരം), എം. ടി. പത്മ (വടകര), കെ. എ. തുളസി (ഒറ്റപ്പാലം).

കെ. കരുണാകരന്റെ സിറ്റിംഗ് സീറ്റിലാണ് പത്മജ മത്സരിക്കുന്നതെങ്കില്‍ മറ്റ് രണ്ടു പേരും എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളിലാണ് മത്സരിക്കുന്നത്. 1999ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും എം. ടി. പത്മ മത്സരിച്ചിരുന്നെങ്കിലും പാലക്കാട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയോട് തോല്‍ക്കുകയായിരുന്നു.

എല്‍ഡിഎഫ് രണ്ട് വനിതാ സ്ഥാനാര്‍ഥികളെയാണ് മത്സരിപ്പിക്കുന്നത്- പി. സതീദേവി (വടകര), സി. എസ്. സുജാത (മാവേലിക്കര). സുജാത കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ മത്സരിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി. എം. സുധീരനോട് തോറ്റിരുന്നു. ബിജെപി ഒരു വനിതാ സ്ഥാനാര്‍ത്ഥിയെ മാത്രമാണ് മത്സരിപ്പിയ്ക്കുന്നത്. മഞ്ചേരിയില്‍ ഉമാ ഉണ്ണിയാണ് ബിജെപി സ്ഥാനാര്‍ത്ഥി.

രാഷ്ട്രീയ മഹാസഭയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ആദിവാസി നേതാവ് സി. കെ. ജാനുവാണ് മത്സരരംഗത്തുള്ള മറ്റൊരു വനിത. ജാനു ഇടുക്കിയിലാണ് മത്സരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+