ബയോടെക് പാര്‍ക്ക്: രൂപഘടനയായി
കൊച്ചി: കളമശേരിയില്‍ നിര്‍മിക്കുന്ന ജൈവസാങ്കേതികവിദ്യാ പാര്‍ക്കിന്റെ രൂപഘടന സംബന്ധിച്ച് അന്തിമധാരണയായി. കിന്‍ഫ്ര നിയോഗിച്ച കണ്‍സള്‍ട്ടന്റായ കിറ്റ്കോയാണ് പാര്‍ക്കിന് രൂപം നല്‍കുന്നത്.
പാര്‍ക്കില്‍ ആരോഗ്യ പരിരക്ഷ, കൃഷി (ജൈവളങ്ങള്‍, ഔഷധച്ചെടി) തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കാന്‍ കിന്‍ഫ്രയുടെയും കിറ്റ്കോയുടെയും ഉന്നതോദ്യോസസ്ഥരുടെ യോഗം തീരുമാനിച്ചു.
കളമശേരിയിലെ എച്ച്എംടി ഭൂമിയില്‍ 50 ഏക്കര്‍ സ്ഥലത്താണ് പാര്‍ക്ക് വരുന്നത്. കിറ്റ്കോ അന്തിമരൂപം കൊടുത്ത പാര്‍ക്കിന്റെ ഘടന അനുസരിച്ച് ഇന്‍ക്യുബേഷന്‍ സെന്ററും ഗവേഷണ വിഭാഗവും പാര്‍ക്കിലുണ്ടാവും. ഇന്‍ക്യുബേഷന്‍ സെന്ററിന്റെ നിര്‍മാണച്ചെലവ് മൂന്ന്-നാല് കോടിയാണ്.
പാര്‍ക്ക് നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ കമ്പനികളില്‍ നിന്നും ക്ഷണിച്ചിട്ടുണ്ട്. നിര്‍മാണജോലി ജൂലണാടെ തുടങ്ങാനാവുമെന്ന് കിറ്റ്കോ പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റ് സിറിയക് ഡേവിസ് പറഞ്ഞു.
ജൈവസാങ്കേതികവിദ്യാ മേഖല വളരെ സങ്കീര്‍ണമാണെന്നും പാര്‍ക്കിന് യോജിച്ച ജൈവസാങ്കേതികവിദ്യാ മേഖലയിലെ വിഭാഗങ്ങളില്‍ കേന്ദ്രീകരിച്ചാവണം പാര്‍ക്കിന് രൂപം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications