കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോഗിയ്ക്ക് കാര്‍ അപകടം, മുബൈയ്ക്ക് മാറ്റി

  • By Staff
Google Oneindia Malayalam News

റായ്പൂര്‍: മുന്‍ ഛത്തീസ് ഗഢ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അജിത് ജോഗിയ്ക്ക് കാര്‍ അപകടത്തില്‍ പരിക്കേറ്റു. ജോഗിയുടെ നില ഗുരുതരമാണെന്നാണ് അറിയുന്നത്. റായ്പൂരിലെ ഒരു ആശുപത്രിയിലെ ആദ്യ ചികിത്സയ്ക്ക് ശേഷം വിദഗ്ദ ചികിത്സയ്ക്കായി ജോഗിയെ മുംബൈയിലേയ്ക്ക് മാറ്റി.

മഹാസമന്ദ് മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേയ്ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജോഗി മത്സരിയ്ക്കുന്നുണ്ട്.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയ്ക്ക് ശേഷം ജോഗിയെ സംസ്ഥാന സര്‍ക്കാരിന്റെ വിമാനത്തിലാണ് മുംബൈയിലേയ്ക്ക് കൊണ്ടുപോയത്. സ്കാന്‍ ചെയ്തപ്പോള്‍ നട്ടെല്ലിന് കാര്യമായ ക്ഷതം ഉണ്ടെന്ന് കണ്ടതിനെ തുടര്‍ന്നാണ് മുംബൈയ്ക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചത്.

ഏപ്രില്‍ പതിനൊന്ന് ഞായറാഴ്ച അതിരാവിലെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ അടുത്തുള്ള മരത്തില്‍ ഇടിയ്ക്കുകയായിരുന്നു. ഡ്രൈവര്‍ക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. അപകട സമയത്ത് ജോഗി ഉറക്കത്തിലായിരുന്നു.

നട്ടെല്ലിനേറ്റ ക്ഷതം കാരണം ജോഗിയുടെ രണ്ട് കാലുകളും തളര്‍ന്നതായാണ് ആദ്യ വാര്‍ത്തകള്‍. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.

ഏപ്രില്‍ 20 നാണ് ഛത്തീസ്ഗഢിലെ തിരഞ്ഞെടുപ്പ്. ഈയിടെ ബിജെപിയില്‍ ചേര്‍ന്ന വി. സി. ശുക്ലയാണ് ജോഗിയ്ക്കെതിരെ മത്സരിയ്ക്കുന്നത്.

ഛത്തീസ്ഗഢില്‍ തിരഞ്ഞെടുക്കപ്പെട്ട ചില ബി.ജെ.പി. എം എല്‍ എ മാരെ കോഴ കൊടുത്ത് കോണ്‍ഗ്രസ് പക്ഷത്താക്കാന്‍ ജോഗിയും സംഘവും ശ്രമിച്ചെന്ന് ആരോപണം ഉണ്ടായതിനെ തുടര്‍ന്ന് ജോഗിയെ പാര്‍ട്ടിയില്‍ നിന്ന് സസ്പണ്ട് ചെയ്തിരുന്നു. എന്നാല്‍ ലോക് സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ സസ്പന്‍ഷന്‍ പിന്‍വലിച്ച് കോണ്‍ഗ്രസ് ഇദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X