Get Updates
Get notified of breaking news, exclusive insights, and must-see stories!

രജനീകാന്തിന്റെ വോട്ട് ബി.ജെ.പിയ്ക്ക്

ചെന്നൈ: ഒരു മുന്നണിയോടും അടുപ്പമില്ലെങ്കിലും തന്റെ വോട്ട് ബി.ജെ.പിയ്ക്കായിരിയ്ക്കുമെന്ന് തമിഴ് സൂപ്പര്‍ സ്റാര്‍ രജനീകാന്ത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇതുവരെ രാഷ്ട്രീയ അഭിപ്രായ പ്രകടനങ്ങള്‍ നടത്താതിരുന്ന രജനീകാന്ത് ഒടുവില്‍ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിയ്ക്കുകയാണ്.

നദികള്‍ കൂട്ടി യോജിപ്പിച്ച് തമിഴ്നാടിന്റെ കുടിവെള്ള പ്രശ്നം പരിഹരിയ്ക്കുമെന്ന് ബി.ജെ.പി. ഉറപ്പ് തന്നിരിയ്ക്കുകയാണം. മാത്രമല്ല തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ അധികാരത്തില്‍ വരാന്‍ പോകുന്നത് ദേശീയ ജനാധിപത്യ മുന്നണിയാണ്. തന്റെ ആരാധകരോട് ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് പറയില്ല. അത് അവരുടെ സ്വന്തം തീരുമാനമാണ്. പക്ഷേ തന്റെ വോട്ട് ബിജെപിയ്ക്കായിരിയ്ക്കും. വോട്ട് ചെയ്യുന്നതിന് മുമ്പ് ഓരോരുത്തരും കാര്യമായി ആലോചിയ്ക്കുക. രജനി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ രജനീകാന്ത് എഴുതി തയ്യാറാക്കിയ കുറിപ്പ് വായിയ്ക്കുകയാണ് ചെയ്തത്. ലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ കുറിപ്പ് വായിച്ച് രജനി വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് പോയി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തമിഴ്നാട്ടില്‍ പട്ടാളിമക്കള്‍ കക്ഷി പ്രവര്‍ത്തകരും രജനികാന്തിന്റെ ആരാധകരും തമ്മില്‍ പല സ്ഥലത്തും തമ്മില്‍ തല്ല് നടക്കുകയാണ്. പലസ്ഥലങ്ങളിലും ഇത് കത്തി കുത്തിലും കലാശിച്ചിരുന്നു. എന്നാല്‍ രജനീകാന്ത് തന്റെ അഭിപ്രായം തുറന്ന് പറയാതിരുന്നത് ആരാധകരെ വിഷമത്തിലാക്കിയിരിയ്ക്കുകയാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് കടുത്ത ജയലളിത വിരുദ്ധ വാദിയായിരുന്നു രജനീകാന്ത്. ഇപ്പോള്‍ ഈ നിലപാട് സ്വീകരിച്ചതില്‍ കാഞ്ചി മഠാധിപതിയുടെ സമ്മര്‍ദ്ദം ഉണ്ടെന്നാണ് കരുതുന്നത്. ഏപ്രില്‍ പത്ത് ശനിയാഴ്ചവരെ രജനീ കാഞ്ചി മഠത്തിലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+