തടവുകാരെ നിരീക്ഷിക്കാന്‍ സംവിധാനം
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ തടവുകാരെ നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനം കൊണ്ടുവരുമെന്ന് അഡീഷണല്‍ ഡിജിപി അല്‍ഫോണ്‍സ് ലൂയിസ് ഇറയില്‍ പറഞ്ഞു.
ഏപ്രില്‍ 11 ഞായറാഴ്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയ അഡീഷണല്‍ ഡിജിപി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. സിപിഎം പ്രവര്‍ത്തകനായ തടവുകാരന്‍ വധിക്കപ്പെട്ടതിനെ കുറിച്ച് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് അഡീഷണല്‍ ഡിജിപി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയത്.
തടവുകാരായ രാഷ്ട്രീയക്കാരായ പാര്‍ട്ടി തിരിച്ച് വ്യത്യസ്ത ബ്ലോക്കുകളില്‍ താമസിപ്പിക്കുന്ന പതിവ് നിര്‍ത്തലാക്കും. കൂടുതല്‍ ആര്‍എസ്എസ് തടവുകാരെ മറ്റ് ജയിലുകളിലേക്ക് മാറ്റും. നേരത്തെ ഇത് ചെയ്യാതിരുന്നത് മാനുഷിക പരിഗണനയുടെ പേരിലാണ്.
സംസ്ഥാനത്തെ ജയിലുകളിലെ വാര്‍ഡന്മാരുടെ 200 ഒഴിവുകള്‍ നികത്താന്‍ നടപടി സ്വീകരിക്കും. ഇതിനായി പിഎസ്സി ചെയര്‍മാനെ കാണുമെന്ന് അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications