നിലപാടില്‍ മാറ്റമില്ല: നാരായണപ്പണിക്കര്‍
കോഴിക്കോട്: കെ. കരുണാകരന്റെ വിവാദ പ്രസ്താവനയോടുള്ള എന്‍എസ്എസിന്റെ നിലപാടില്‍ മാറ്റമില്ലെന്നും വിവാദപ്രസ്താവന നടത്തിയവര്‍ക്ക് തന്നെയാണ് അതുകൊണ്ട് ദോഷം വരികയെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി. കെ. നാരായണപ്പണിക്കര്‍ പറഞ്ഞു.
നായര്‍ സമുദായത്തെ തന്റെ വഴിക്ക് നയിക്കാമെന്ന് ആരും സ്വപ്നം കാണേണ്ട. ആര്‍ക്ക് വോട്ട് ചെയ്യാമെന്ന് എന്‍എസ്എസ് അണികള്‍ക്ക് കൃത്യമായി അറിയാം.
സാമുദായിക സംഘടനകള്‍ക്ക് അവരുടേതായ അവകാശമുണ്ട്. അവര്‍ക്ക് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ പറ്റില്ലെന്ന് പറയുന്നത് ശരിയല്ല. അവയെ നിയന്ത്രിക്കാന്‍ രാഷ്ട്രീയകക്ഷികള്‍ക്ക് അധികാരമില്ല.
കെ. മുരളീധരനും പത്മജയും വോട്ട് തേടി വന്നിരുന്നു. ആര്‍ക്ക് വോട്ട് ചെയ്യാമെന്ന് അണികള്‍ക്ക് അറിയാം- പണിക്കര്‍ പറഞ്ഞു.












Click it and Unblock the Notifications