ശബരിമല ക്ഷേത്രനട തുറന്നു
ശബരിമല: വിഷു ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഏപ്രില്‍ 10 ശനിയാഴ്ച തുറന്നു.
ആയിരങ്ങളുടെ ശരണംവിളിയുടെ അന്തരീക്ഷത്തില്‍ വൈകീട്ട് 5.30ന് മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരിയാണ് നടതുറന്ന് വിളക്ക് തെളിയിച്ചത്. പിന്നീട് മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരി മാളികപ്പുറം ദേവീക്ഷേത്രത്തിന്റെ താക്കോല്‍ ദേവീക്ഷേത്രം മേല്‍ശാന്തിയെ ഏല്പിച്ചു.
രാവിലെ തൊട്ടേ അയ്യപ്പനെ ദര്‍ശിക്കുന്നതിനായി ആയിരങ്ങള്‍ സന്നിധാനത്ത് എത്തിയിരുന്നു.നെയ്യാഭിഷേകം നടത്തുന്നതിന് വന്‍തിരക്കാണ് അനുഭവപ്പെട്ടത്.
പ്രത്യേക പൂജകള്‍ ഞായറാഴ്ച തുടങ്ങും. ഏപ്രില്‍ 18 വരെ എല്ലാ ദിവസവും ഉദയാസ്തമയപൂജയും പുഷ്പാഭിഷേകവും നടക്കും. ഏപ്രില്‍ 14ന് പുലര്‍ച്ചെ വിഷുക്കണി നടക്കും. ഏപ്രില്‍ 18ന് നടയടക്കും.












Click it and Unblock the Notifications