തൊഗാഡിയയ്ക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: ഏപ്രില്‍ 10 ശനിയാഴ്ച വൈകീട്ട് നടന്ന ഹിന്ദു ഐക്യവേദിയുടെ ഹിന്ദു അവകാശ പ്രഖ്യാപന സമ്മേളനത്തില്‍ ഫോണിലൂടെ പ്രകോപനപരമായ പ്രസംഗം നടത്തിയതിന് വിഎച്ച് അന്തര്‍ദേശീയ ജനറല്‍ സെക്രട്ടറി പ്രവിണ്‍ തൊഗാഡിയയ്ക്കെതിരെ പൊലീസ് കേസെടുത്തു.
ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ള ഹിന്ദു ഐക്യവേദി നേതാക്കള്‍ക്കെതിരെയും കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ട്. പ്രസംഗത്തിന്റെ ടേപ്പ് വിശദമായി പരിശോധിച്ചതിന് ശേഷമാണ് കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചത്.
തൊഗാഡിയയുടെ പ്രസംഗം സമ്മേളനത്തിനെത്തിയവര്‍ക്ക് കേള്‍ക്കുന്നതിന് ടെലഫോണ്‍ റിസീവറിന്റെ കണക്ഷന്‍ ആംപ്ലിഫയറിലേക്ക് കൊടുത്ത് സമ്മേളനവേദിയില്‍ സ്ഥാപിച്ച എല്ലാ മൈക്കിലേക്കും ബന്ധിപ്പിക്കുകയായിരുന്നു. ഫോണിലൂടെ തൊഗാഡിയയുടെ പ്രസംഗം ഉണ്ടാവുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും അത് ഇങ്ങനെയാവുമെന്ന് കരുതിയിരുന്നില്ലെന്ന് ഡിഐജി അരുണ്‍കുമാര്‍ സിഹ്ന പറഞ്ഞു.
അതേ സമയം പ്രസംഗം നേരത്തെ റെക്കോഡ് ചെയ്തതാണെന്ന് സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രസംഗം കഴിഞ്ഞയുടെനെ അത് പൂര്‍ണമായി പരിഭാഷകന്‍ മലയാളത്തില്‍ പരിഭാഷപ്പെടുത്തിയിരുന്നു. പ്രസംഗം കേട്ട് അത് കുറിച്ചെടുത്ത് പരിഭാഷപ്പെടുത്തുമ്പോള്‍ ചില വാക്യങ്ങളെങ്കിലും വിട്ടുപോവാം. എന്നാല്‍ പരിഭാഷകന്‍ പ്രസംഗത്തിന്റെ പൂര്‍ണ പരിഭാഷയാണ് അവതരിപ്പിച്ചത്. അതുകൊണ്ടാണ് പ്രസംഗം റെക്കോഡ് ചെയ്തതാണെന്ന് സംശയിക്കുന്നത്.












Click it and Unblock the Notifications