കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഗാഡിയ എത്തിയത് ശബ്ദമായി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഹിന്ദുഐക്യവേദി സംഘടിപ്പിച്ച ഹിന്ദു അവകാശ പ്രഖ്യാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വിലക്ക് ലംഘിച്ചെത്തുമെന്ന് പ്രഖ്യാപിച്ച വിഎച്ച് പി നേതാവ് പ്രവിണ്‍ തൊഗാഡിയ ഒടുവിലെത്തിയത് ശബ്ദമായി.

ഏപ്രില്‍ 10 ശനിയാഴ്ച വൈകീട്ട് 6.15ന് സമ്മേളനവേദിയില്‍ തൊഗാഡിയയുടെ ശബ്ദം മുഴങ്ങി. ഉച്ചഭാഷിണിയിലേക്ക് ഘടിപ്പിച്ച ഫോണിലൂടെയാണ് തൊഗാഡിയ പ്രസംഗിച്ചത്. ദില്ലിയില്‍ നിന്നുള്ള തൊഗാഡിയയുടെ പ്രസംഗം 35 മിനുട്ട് നീണ്ടുനിന്നു. മുഖ്യമന്ത്രി എ. കെ. ആന്റണിയെ നിശിതമായി വിമര്‍ശിച്ച തൊഗാഡിയ മിസ്റര്‍ ആന്റണി, നിങ്ങള്‍ക്കെന്നെ തടയാന്‍ കഴിഞ്ഞില്ല എന്നു പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്.

തൊഗാഡിയ വരുമോ എന്ന കാര്യത്തില്‍ പ്രസംഗം തുടങ്ങുന്നതു വരെ ആശങ്കയുണ്ടായിരുന്നു. തൊഗാഡിയ വരില്ലെന്ന് ബിജെപി പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള അറിയിച്ചിരുന്നെങ്കിലും പൊലീസ് തിരുവനന്തപുരത്ത് ഓരോ വാഹനവും പരിശോധിക്കുന്നത് തുടര്‍ന്നു.

സമ്മേളന വേദിയില്‍ ഒരു കസേര ഒഴിച്ചിട്ടിരുന്നു. തൊഗാഡിയയ്ക്ക് പകരം നില്‍ക്കാന്‍ ആളില്ലെന്നും അതുകൊണ്ട് അവിടെയാരും ഇരിക്കുന്നില്ലെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ഹിന്ദു അജണ്ട പ്രഖ്യാപിച്ചതിന് ശേഷം കുമ്മനം രാജശേഖരന്‍ തൊഗാഡിയയ്ക്ക് നിങ്ങളോട് സംസാരിക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ചു. തുടര്‍ന്നാണ് ഫോണിലൂടെ തൊഗാഡിയയുടെ പ്രസംഗം ആരംഭിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X