മെഡിയ്ക്കല്‍ പ്രവേശന പരീക്ഷ ശനിയാഴ്ച
ദില്ലി: സി.ബി.എസ്.ഇ മെഡിയ്ക്കല്‍, ദന്തല്‍ പ്രവേശന പരീക്ഷ ഏപ്രില്‍ 17 ശനിയാഴ്ച നടക്കും. ഏപ്രില്‍ 11 ഞായറാഴ്ച നടക്കേണ്ടിയിരുന്ന പരീക്ഷാ ചോദ്യപേപ്പര്‍ പുറത്തായതുകൊണ്ട് പകരമാണ് ഈ പരീക്ഷ നടത്തുന്നത്.
ശനിയാഴ്ച രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് പരീക്ഷയെന്ന് സിബിഎസ്ഇ പരീക്ഷാ കണ്‍ട്രോളര്‍ പവനേഷ് കുമാര്‍ അറിയിച്ചു. നേരത്തേ നല്‍കിയ ഹാള്‍ ടിക്കറ്റ് അനുസരിച്ച് തന്നെയായിരിയ്ക്കും പരീക്ഷ. റോള്‍ നമ്പരുകളും പരീക്ഷാ കേന്ദ്രങ്ങളും അത് തന്നെയായിരിയ്ക്കും. പരീക്ഷ എഴുതുന്നവര്‍ ശനിയാഴ്ച രാവിലെ ഒമ്പതേകാലോടെ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തണം.












Click it and Unblock the Notifications