ചോദ്യക്കടലാസ് ചോര്‍ച്ച: സിബിഐ അന്വേഷിക്കും
ദില്ലി: സിബിഎസ്ഇയുടെ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ന്നതിനെ കുറിച്ച് സിബിഐ അന്വേഷിക്കുമെന്ന് മാനുഷികവിഭവശേഷി മന്ത്രി മുരളിമനോഹര്‍ജോഷി അറിയിച്ചു.
പരീക്ഷയുടെ പുതിയ തീയതി ഏപ്രില്‍ 12 തിങ്കളാഴ്ച പ്രഖ്യാപിക്കും. കേസില്‍ ദില്ലി പൊലീസ് അറസ്റ് ചെയ്ത വികാസ്ശര്‍മ, രാകേഷ്കുമാര്‍ വര്‍മ എന്നിവരെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇവരോടൊപ്പം പിടിയിലായ 13 വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു.
ചോദ്യപേപ്പര്‍ ചോര്‍ത്തിയ സംഘത്തിലെ മുഖ്യകണ്ണികളാരെന്ന് ഇനിയും വ്യക്തമായിട്ടില്ല. മറ്റ് ചിലരെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവരെ കുറിച്ച് അന്വേഷിച്ചുവരികയാണ്.
മുന്‍വര്‍ഷങ്ങളിലും ചോദ്യക്കടലാസ് ഈ സംഘം ചോര്‍ത്തിയിരുന്നുവെന്ന് സൂചന ലഭിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്ന ശൃംഖലയാണിതെന്ന് പൊലീസ് വ്യക്തമാക്കി.












Click it and Unblock the Notifications