കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മത്സര പരീക്ഷകള്‍ക്ക് ഓണ്‍ലൈന്‍ രീതി വരുന്നു

  • By Staff
Google Oneindia Malayalam News

വഡോദര: സര്‍ക്കാര്‍ നടത്തുന്ന എല്ലാ പ്രവേശന-മത്സര പരീക്ഷകളും ഓണ്‍ലൈന്‍ സവിധാനത്തിലാക്കാന്‍ ഉദ്ദേശിയ്ക്കുന്നതായി മാനവ വിഭവശേഷി വകുപ്പ് മന്ത്രി മുരളി മനോഹര്‍ ജോഷി വ്യക്തമാക്കി.

ഐ.ഐ.എം പ്രവേശന പരീക്ഷയായ കാറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നപ്പോവാണ് ഇത്തരത്തിലുള്ള ഒരു നിര്‍ദ്ദേശം മുന്നോട്ട് വന്നത്.

ഐ.ഐ.എം ചോദ്യപേപ്പറിന് ശേഷം ഇപ്പോള്‍ സി.ബി.എസ്.ഇ മെഡിയ്ക്കല്‍-ദന്തല്‍ പ്രവേശന പരീക്ഷകളുടെ ചോദ്യപേപ്പറും ചോര്‍ന്നതാണ് ഈ ചിന്ത ശക്തമകാന്‍ കാരണം. ഓണ്‍ലൈന്‍ പരീക്ഷകള്‍ നടപ്പിലാക്കിയാല്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാനാകും. മാത്രമല്ല ഇപ്പോഴത്തെ മത്സര പരീക്ഷകളില്‍ ഒട്ടേറെ ന്യൂനതകള്‍ ഉണ്ട്. ഇത്തരം പ്രശ്നങ്ങളും ഈ പുതിയ സംവിധാനം കൊണ്ടുവരുന്നതിലൂടെ പരിഹരിയ്ക്കാന്‍ കഴിഞ്ഞേയ്ക്കും. എന്നാല്‍ ഈ സംവിധാനം കൊണ്ടുവരുന്നതിന് മുമ്പായി ഒരു നയപ്രഖ്യാപനം സര്‍ക്കാര്‍ നടത്തേണ്ടതുണ്ട്. ജോഷി അഭിപ്രായപ്പെട്ടു.

പുതിയ ഓണ്‍ലൈന്‍ സംവിധാനമോ പുതിയ നയപ്രഖ്യാപനമോ എപ്പോള്‍ വരുമെന്ന് മന്ത്രി വ്യക്തമാക്കിയില്ല. എന്നാല്‍ ദേശീയ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഒട്ടും വൈകാതെ തന്നെ ഈ പുതിയ സംവിധാനം കൊണ്ടുവരുമെന്നാണ് കരുതുന്നത്.

ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍ തടയുന്നതിനു ശുപാര്‍ശ സമര്‍പ്പിക്കാന്‍ നിയോഗിച്ചിട്ടുള്ള കമ്മിറ്റിയോട് മെഡിക്കല്‍ പ്രവേശനപരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയെപ്പറ്റിയും അന്വേഷിക്കാന്‍ ആവശ്യപ്പെടുമെന്നു അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X