കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രവീന്ദ്ര ജയിന്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേയ്ക്ക്

  • By Staff
Google Oneindia Malayalam News

ദില്ലി: രണ്ടാഴ്ച മുമ്പ് കോണ്‍ഗ്രസില്‍ ചേര്‍ന്ന സംഗീത സംവിധായകന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. മാത്രമല്ല കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി വിദേശി ആണെന്ന് പറഞ്ഞ് നിശിതമായി വിമര്‍ശിയ്ക്കുകയും ചെയ്തു.

രാജീവിന്റെ ഭാര്യ ഇന്ത്യയെ സമ്മാനമായി ചോദിയ്ക്കുകയാണോ? നിങ്ങളുടെ ഈ ആഗ്രഹം അതിരു കടന്നതാണ് - എന്ന് ഹാര്‍മോണിയം മീട്ടി രവീന്ദ്ര ജയിന്‍ പാടിയപ്പോള്‍ ഒപ്പം പക്കമേളവുമുണ്ടായിരുന്നു. ദില്ലിയിലെ ബിജെപി ആസ്ഥാനത്തായിരുന്നു രവീന്ദ്ര ജയിനിന്റെ ഈ പരിപാടി.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ 80 സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചരണം നടത്തിയെന്ന് രവീന്ദ്ര ജയിന്‍ പറഞ്ഞു. താന്‍ എന്നും ബിജെപിക്കാരനായിരുന്നെന്നായിരുന്നു കാല് മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ജയിനിന്റെ മറുപടി. (രവീന്ദ്ര ജയിന്‍ കാഴ്ച ഇല്ലാത്തയാളാണ്.)

കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ കോണ്‍ഗ്രസുകാരോടൊപ്പം ജയിന്‍ നടത്തിയ വാര്‍ത്താ സമ്മേളനം വിവാദമായിരുന്നു. ആ വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി വാജ്പേയിയെ പുകഴ്ത്തിക്കൊണ്ട് ജയിന്‍ നടത്തിയ പരാമര്‍ശങ്ങളാണ് കോണ്‍ഗ്രസിനെ വിഷമത്തിലാക്കിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X