Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിന്ദു നേതാക്കളെ അറസ്റ് ചെയ്താല്‍ പ്രതികരിയ്ക്കും

തിരുവനന്തപുരം: ഏപ്രില്‍ പത്ത് ശനിയാഴ്ച തിരുവനന്തപുരത്ത് ഹിന്ദു ഐക്യവേദി നടത്തിയ അവകാശ പ്രഖ്യാപന സമ്മേളനത്തില്‍ കളക്ടറുടെ വിലക്ക് ലംഘിച്ച് വി. എച്ച്. പി നേതാവ് പ്രവീണ്‍ തൊഗാഡിയ പ്രസംഗിച്ചത് സംബന്ധിച്ച കേസില്‍ ഹിന്ദു ഐക്യവേദി നേതാക്കളെ അറസ്റ് ചെയ്യാന്‍ പൊലീസ് ആലോചിയ്ക്കുന്നു.

എന്നാല്‍ ഇത്തരം ഒരു അറസ്റ് ഉണ്ടായാല്‍ ശക്തമായി പ്രതികരിയ്ക്കുമെന്ന് ആര്‍. എസ്. എസ്. വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ അറസ്റ് ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് കൂടുതല്‍ പഠിയ്ക്കുകയാണ് പൊലീസ്. ഇത്തരം ഒരു അറസ്റ് നടത്തണമെങ്കില്‍ മുഖ്യമന്നത്രി ആന്റണി കൂടി സമ്മതിയ്ക്കേണ്ടതുണ്ട്. പൊലീസ് എന്തായാലും അടിയന്തരമായി ഒരു തീരുമാനം എടുക്കില്ല.

ഇന്ത്യന്‍ ശിക്ഷാനിയമം 153(എ) പ്രകാരമാണ് തൊഗാഡിയ ഉള്‍പ്പെടെ പത്ത് നേതാക്കള്‍ക്കെതിരെ തിരുവനന്തപുരം പൊലീസ് കേസ് എടുത്തിട്ടുള്ളത്. ഇതനുസരിച്ച് കേസെടുത്താല്‍ ജാമ്യം കിട്ടുകില്ലെന്നതാണ് പ്രധാനം.

തൊഗാഡിയയുടെ പ്രസംഗം തര്‍ജ്ജമ ചെയ്ത ആര്‍ എസ് എസ് സഹപ്രചാരക് ജെ. നന്ദകുമാര്‍, ഹിന്ദു ഐക്യ വേദി നേതാവ് കുമ്മനം രാജശേഖരന്‍, അരയസമാജം സെക്രട്ടറി ടി. സുരേഷ്, ജെ. ശിശുപാലന്‍, വിഎച്ച്പി അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ പി. രാമചന്ദ്രന്‍, ആര്‍എസ്എസ് സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ എ. ഗോപാലകൃഷ്ണന്‍, വല്‍സന്‍ തില്ലങ്കേരി, പത്മകുമാര്‍, ജ്യോതീന്ദ്രകുമാര്‍ എന്നിവരെ അറസ്റ് ചെയ്യാനാണ് പൊലീസ് ആലോചിയ്ക്കുന്നത്.

മുഖ്യമന്ത്രി ഈ അറസ്റിനെ കുറിച്ച് ആലോചിയ്ക്കുന്നത് ഇടഞ്ഞുനില്‍ക്കുന്ന മുസ്ലിം സമുദായത്തെ പ്രീണിപ്പെടുത്താനാണെന്നാണ് ആര്‍എസ്എസ് നേതാക്കള്‍ പറയുന്നത്. മുഖ്യമന്ത്രി നടത്തിയ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനയുടെ അലകള്‍ ഇനിയും മുസ്ലിം സമുദായത്തിന്റെ ഇടയില്‍ നിന്ന് മാറിയിട്ടില്ല. ഇങ്ങനെ ഒരു അറസ്റ് നടത്തി കോണ്‍ഗ്രസ് മുസ്ലിംങ്ങളുടെ സുഹൃത്തുക്കളാണെന്ന് വരുത്തി തീര്‍ക്കുകാണ് ആന്റണിയുടെ ലക്ഷ്യമെന്നും അവര്‍ ആരോപിയ്ക്കുന്നു.

ജമാ അത്തെ ഇസ്ലാമി, എന്‍.ഡി.എഫ്. ,കെ.എം.ഇ.എ, മുജാഹിദ്ദീന്‍ എന്നീ വിഭാഗങ്ങള്‍ ആന്റണി മുസ്ലിം സൗഹൃദ നീക്കങ്ങള്‍ നടത്തണമെന്ന പക്ഷക്കാരാണ്.

മാത്രമല്ല ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കിയാല്‍ മാത്രമേ ഭരണ വീഴ്ചകള്‍ ജനങ്ങളുടെ കണ്ണില്‍ നിന്ന് മറച്ച് പിടിയ്ക്കാന്‍ ആന്റണിയ്ക്ക് കഴിയുകയുള്ളു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+