Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഴല്‍ക്കിണറുകള്‍ കുഴിക്കുന്നത് വ്യാപകം

കൊച്ചി: എറണാകുളം ജില്ലയില്‍ കുഴല്‍ക്കിണറുകള്‍ കുഴിക്കുന്നത് വ്യാപകമാവുന്നു. പുതിയ കിണറുകളും കുഴല്‍ക്കിണറുകളും കുഴിക്കുന്നതിന് സര്‍ക്കാരിന്റെ അനുമതി തേടിയിരിക്കണമെന്ന വ്യവസ്ഥ ഈയിടെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കുഴല്‍ക്കിണറുകള്‍ ചട്ടം പാലിക്കാതെ കുഴിക്കുന്നത് ജില്ലയില്‍ തുടരുകയാണ്.

കുഴല്‍ക്കിണറുകള്‍ കുഴിക്കുന്നതിന് കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 20 ശതമാനം ആവശ്യക്കാര്‍ ഇത്തവണ കൂടിയിട്ടുണ്ടെന്നാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ പറയുന്നത്. ജനവരി ഒന്ന് മുതല്‍ കുഴല്‍ക്കിണര്‍ ബിസിനസ് മെച്ചപ്പെട്ടു. കടുത്ത വരള്‍ച്ചയെ തുടര്‍ന്നുള്ള ജലക്ഷാമത്തിന് പുറമെ കുറച്ചു സ്ഥലം മാത്രമേ ആവശ്യമുള്ളൂവെന്നതും കുഴല്‍ക്കിണറുകള്‍ കുഴിക്കുന്നതിന് ആവശ്യക്കാര്‍ കൂടിവരുന്നതിന് കാരണമാവുന്നു. കുഴല്‍ കിണര്‍ കുഴിയ്ക്കാനുള്ള യന്ത്ര സംവിധാനം തമിഴ്നാട്ടില്‍ നിന്നാണ് കൊണ്ടുവരുന്നത്. എന്നാല്‍ കേരളത്തില്‍ കുഴല്‍ കിണര്‍ കുഴിയ്ക്കാന്‍ ആവശ്യക്കാര്‍ കൂടിയതോടെ പല മലയാളികളും കോയമ്പത്തൂരും സേലത്തും പോയി ലോറിയില്‍ ഘടിപ്പിച്ച ബോര്‍ സംവിധാനം ദീര്‍ഘകാല വാടകയ്ക്ക് എടുത്ത് കേരളത്തിലെത്തുന്നുണ്ട്.

ആവശ്യക്കാര്‍ ഏറിയതോടെ കിണര്‍ കുഴിയ്ക്കാനുള്ള തുക കൂട്ടിയവര്‍ക്ക് മത്സരം കൂടിയതിനാല്‍ വീണ്ടും തുക കുറയ്ക്കേണ്ടതായും വന്നിട്ടുണ്ട്. നാലര ഇഞ്ച് വ്യാസമുള്ള കിണര്‍ ഒരടി കുഴിയ്ക്കാന്‍ ഇപ്പോള്‍ എറണാകുളം ഭാഗത്ത് 45 രൂപയാണ് ഈടാക്കുന്നത്. ആറ് ഇഞ്ചാണെങ്കില്‍ ഇത് 65 രൂപയാകും.

മൂവാറ്റുപുഴ, കോതമംഗലം പോലുള്ള പാറ കൂടുതലായുള്ള സ്ഥലങ്ങളില്‍ കുഴല്‍ക്കിണറുകള്‍ സാധാരണമാണ്. നാലര ഇഞ്ചും ആറര ഇഞ്ചും വ്യാസമുള്ള രണ്ടുതരം കുഴല്‍ക്കിണറുകളാണുള്ളത്.

കിണറുകളും കുഴല്‍ക്കിണറുകളും കുഴിക്കുന്നതിന് സര്‍ക്കാരിന്റെ അനുമതിയുണ്ടായിരിക്കണമെന്ന വ്യവസ്ഥ നിലനില്‍ക്കുമ്പോഴാണ് കുഴല്‍ക്കിണറുകള്‍ വ്യാപകമായി കുഴിക്കുന്നത്. വിവേചനമില്ലാതെ കുഴല്‍ക്കിണറുകള്‍ കുഴിക്കുന്നത് വിനയാവുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഭൂഗര്‍ഭജലത്തിന്റെ സ്ഥിതി പരിശോധിച്ചതിന് ചില പ്രദേശങ്ങളില്‍ മാത്രമേ കുഴല്‍ക്കിണുകള്‍ പാടുള്ളൂവെന്ന് വിദഗ്ധര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+