എയര്‍ ഇന്ത്യ വിമാനനിരക്ക് കുറയ്ക്കില്ല
കോഴിക്കോട്: സംസ്ഥാനത്തു നിന്നും എയര്‍ ഇന്ത്യ ചെലവ് കുറഞ്ഞ വിമാന സര്‍വീസ് നടത്താനിടില്ല.
ഔദ്യോഗിക വിമാനസര്‍വീസിലൂടെ ലഭിക്കുന്ന വരുമാനത്തില്‍ വലിയ കുറവ് വരുമെന്നത് പരിഗണിച്ചാണ് ചെലവ് കുറഞ്ഞ സര്‍വീസ് തുടങ്ങാന്‍ എയര്‍ ഇന്ത്യ താത്പര്യമെടുക്കാത്തത്. എയര്‍ ഇന്ത്യയുടെ എല്ലാ ബോര്‍ഡ് യോഗങ്ങളിലും ഇതുസംബന്ധിച്ച നിര്‍ദേശം ചര്‍ച്ച ചെയ്യാറുണ്ടെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ലെന്ന് ഒരു എയര്‍ ഇന്ത്യ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വിമാനടിക്കറ്റ് നിരക്ക് കുറയ്ക്കാനും എയര്‍ ഇന്ത്യ തയ്യാറല്ലെന്നാണ് സൂചന. അടിയന്തിര ഭാവിയില്‍ വിപണിയിലെ സ്ഥിതിയില്‍ മാറ്റം വന്നാല്‍ മാത്രമേ വിമാനനിരക്ക് പുന:പരിശോധിക്കുകയുള്ളൂവെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
പഞ്ചനക്ഷത്രഹോട്ടല്‍ നിലവാരത്തിലുള്ള ഭക്ഷണവും പാനീയങ്ങളും നല്‍കുന്ന എയര്‍ലൈന്‍സുകള്‍ക്ക് വിമാനനിരക്ക് കുറയ്ക്കാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications