തൊഗാഡിയ: ആന്റണി, ആര്‍എസ്എസ് സഖ്യസൃഷ്ടി
തിരുവനന്തപുരം: വിശ്വഹിന്ദു പരിഷത്ത് നേതാവ് തൊഗാഡിയയുടെ തിരുവനന്തപുരം സന്ദര്‍ശനം സംബന്ധിച്ചുണ്ടായ നാടകം മുഖ്യമന്ത്രി ആന്റണി, ആര്‍ എസ് എസ് സഖ്യത്തിന്റെ സൃഷ്ടിയാണെന്ന് സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും മുന്‍ സ്പീക്കറുമായ എം. വിജയകുമാര്‍.
ജനങ്ങളെ പറ്റിയ്ക്കാനായിട്ടാണ് ആന്റണി തൊഗാഡിയയുടെ വരവ് നിരോധിച്ചത്. ആന്റണിയ്ക്ക് ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥത ഉണ്ടായിരുന്നെങ്കില്‍ തിരുവനന്തപുരത്ത് ഏപ്രില്‍ പത്തിന് നടന്ന ഹിന്ദു അവകാശ പ്രഖ്യാപന റാലിയും യോഗവും തന്നെ നിരോധിയ്ക്കണമായിരുന്നു.
ഹിന്ദു അവകാശ പ്രഖ്യാപന യോഗത്തെക്കുറിച്ചും തൊഗാഡാ നാടകത്തെക്കുറിച്ചും തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ മത്സരിയ്ക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്ര പ്രതിരോധ ഉപ മന്ത്രിയുമായ ഒ. രാജഗോപാര്‍ അഭിപ്രായം വ്യക്തമാക്കണമെന്നും എം. വിജയകുമാര്‍ പറഞ്ഞു.












Click it and Unblock the Notifications