കുഴപ്പങ്ങള്‍ക്ക് കാരണം മാധ്യമങ്ങള്‍
തിരുവനന്തപുരം: ഐക്യമുന്നണിയിലെ കുഴപ്പങ്ങള്‍ക്കൊക്കെ പ്രധാന കാരണം മാദ്ധ്യമങ്ങളാണെന്നാണ് ഐക്യമുന്നണി യോഗത്തിന്റെ കണ്ടെത്തല്‍.
കോണ്‍ഗ്രസിലേയും ഐക്യമുന്നണിയിലേയും ചെറിയ പ്രശ്നങ്ങള്‍ പോലും മാദ്ധ്യമങ്ങള്‍ പെരുപ്പിച്ച് കാണിയ്ക്കുന്നതാണ് പ്രധാന പ്രശ്നമെന്ന് വ്യക്കമാക്കിയത് മുന്നണി കണ്‍വീനര്‍ ഉമ്മന്‍ ചാണ്ടി തന്നെയാണ്. ഐക്യമുന്നണി ഏകോപന സമിതി യോഗത്തിന് ശേഷം വാര്‍ത്താ ലേഖകരോട് സംസാരിയ്ക്കവേയാണ് ഉമ്മന്‍ ചാണ്ടി ഇത് പറഞ്ഞത്.
എന്‍എസ്എസ്, എസ്എന്‍ഡിപി നേതാക്കളെ അനുനയിപ്പിയ്ക്കാന്‍ ഐക്യമുന്നണി യോഗം തീരുമാനിച്ചിട്ടുണ്ട്. കെ. കരുണാകരന്റെ ചില പരാമര്‍ശങ്ങളില്‍ എന്‍എസ് എസ് നേതൃത്ത്വം ക്ഷുഭിതരായിരിയ്ക്കുകയാണ്.
എന്‍എസ്എസ്, എസ്എന്‍ഡിപി എന്നീ സംഘടനകളെ വര്‍ഗ്ഗീയ സംഘടനകളായി തങ്ങള്‍ കാണുന്നില്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. ഇരു സംഘടനകളേയും അനുനയിപ്പിയ്ക്കാനുള്ള ഐക്യമുന്നണിയുടെ ശ്രമത്തിന്റെ ആദ്യ പടി ആയി വേണം ഇതിനെ കരുതാന്‍.
കാവിയാട് ദിവാകര പണിയ്ക്കര്‍ അനുസ്മരണ യോഗത്തില്‍ എന്‍എസ്എസ്, എസ്എന്‍ഡിപി എന്നീ സംഘടനകളെ കരുണാകരന്‍ വീണ്ടും വിമര്‍ശിച്ചത് കാര്യമായി കണക്കാക്കണ്ടെന്ന രീതിയിലായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.
തിങ്കളാഴ്ച ഐക്യമുന്നണി യോഗ തീരുമാനങ്ങള്‍ വിവരിയ്ക്കാന്‍ എത്തിയ ഉമ്മന്‍ ചാണ്ടിയുടെ പ്രധാന വിഷയം മാദ്ധ്യമങ്ങള്‍ ഐക്യമുന്നണിയിലെ പ്രശ്നങ്ങല്‍ പെരുപ്പിച്ച് കാണിയ്ക്കുന്നു എന്നത് മാത്രമായിരുന്നു. ലോക്സഭയിലേയ്ക്ക് നടന്ന എറണാകുളം ഉപതിരഞ്ഞെടുപ്പിലും പ്രശ്നങ്ങള്‍ ഉണ്ടാക്കിയത് മാദ്ധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയ രീതിയാണെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ അഭിപ്രായം.












Click it and Unblock the Notifications