ഏപ്രില്‍ 20 മുതല്‍ ആന്റണിയുടെ പ്രചാരണ ജാഥ
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണ ജാഥ നടത്താന്‍ യുഡിഎഫ് ഉന്നതാധികാര സമിതിയോഗം തീരുമാനിച്ചു.
മുഖ്യമന്ത്രി എ. കെ. ആന്റണി നയിക്കുന്ന യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ജാഥ ഏപ്രില്‍ 20ന് കാസര്‍കോട് നിന്ന് ആരംഭിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി അറിയിച്ചു. ഏപ്രില്‍ 12 തിങ്കളാഴ്ച യുഡിഎഫ് ഉന്നതാധികാരസമിതി യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ജാഥ മെയ് നാലിന് തിരുവനന്തപുരത്ത് സമാപിക്കും. യുഡിഎഫ് ഘടകകക്ഷി നേതാക്കളായ പി. കെ. കുഞ്ഞാലിക്കുട്ടി, കെ. എം. മാണി, കെ. ആര്‍. ഗൗരിയമ്മ, ആര്‍. ബാലകൃഷ്ണപിള്ള, ടി. എം. ജേക്കബ് എന്നിവര്‍ ആന്റണിയെ അനുഗമിക്കും. 140 നിയമസഭാ മണ്ഡലങ്ങളിലൂടെ ജാഥ കടന്നുപോവും. ജാഥയില്‍ യുഡിഎഫിന്റെ വികസന അജണ്ടയ്ക്ക് പ്രാധാന്യം നല്‍കിയുള്ള പ്രചാരണം നടത്തും.
തന്റെ പല പ്രസ്താവനകളും മാധ്യമങ്ങള്‍ വളച്ചൊടിക്കുന്നതായി യുഡിഎഫ് യോഗത്തില്‍ പങ്കെടുത്ത കെ. കരുണാകരന്‍ പരാതിപ്പെട്ടതായി ഉമ്മന്‍ചാണ്ടി പറഞ്ഞു.
മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ ഔദ്യോഗിക വസതിയിലാണ് യോഗം നടന്നത്.












Click it and Unblock the Notifications