തമിഴ് പുത്താണ്ട്: പുലികള്‍ വെടി നിറുത്തി
കൊളംബൊ: രണ്ട് ദിവസത്തെ കനത്ത ആക്രമണത്തിന് ശേഷം തമിഴ് പുലികളിലെ ഇരുവിഭാഗവും തിങ്കളാഴ്ച പ്രതികരിച്ചില്ല. തമിഴ് പുതുവര്‍ഷ (തമിഴ് പുത്താണ്ട്) ആഘോഷം ഏപ്രില്‍ 13 ചൊവാഴ്ചയാണ്. ഇതാണ് അപ്രഖ്യാപിത വെടിനിറുത്തലിന് കാരണമെന്നാണ് കരുതുന്നത്.
എങ്കിലും തിങ്കളാഴ്ച വൈകീട്ടോടെ ബാറ്റിക്കലോവ തങ്ങള്‍ പൂര്‍ണ്ണമായും നിയന്ത്രണത്തിലാക്കുമെന്ന് പ്രഭാകരന്‍ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രഭാകരന്‍ വിഭാഗം നടത്തിയ ഒളിപ്പോരില്‍ കരുണ വിഭാഗത്തിന്റെ കൈയില്‍ നിന്ന് കണക്കില്ലാത്ത ആയുധങ്ങളാണ് പിടിച്ചെടുത്തത്. ഇതിന് പുറമേ ഒട്ടേറെ കരുണ വിഭാഗക്കാര്‍ തങ്ങളുടെ പക്ഷത്ത് ചേര്‍ന്നതായി പ്രഭാകരന്‍ വിഭാഗത്തെ തുണയ്ക്കുന്ന തമിഴ് നെറ്റ് എന്ന വെബ്സൈറ്റ് പറയുന്നു.
മാത്രമല്ല ബാറ്റിക്കലോവയുടെ തെക്ക് പടിഞ്ഞാറന്‍ ഭാഗം മുഴുവന്‍ കൈക്കലാക്കിയതായും പ്രഭാകരന്‍ വിഭാഗം അവകാശപ്പെടുന്നുണ്ട്. കരുണ വിഭാഗത്തിന്റ പ്രചാരണ വിഭാഗമായ തമിഴ് അലൈ ഓഫീസും പ്രസ്സും കൈക്കലാക്കിയതായും പ്രഭാകരന്‍ വിഭാഗം അവകാശപ്പെട്ടു.












Click it and Unblock the Notifications