Get Updates
Get notified of breaking news, exclusive insights, and must-see stories!

ലഖ്നൗവില്‍ സാരി വിതരണത്തിനിടെ തിക്കും തിരക്കും; 22 സ്ത്രീകള്‍ മരിച്ചു

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ ബി.ജെ.പി. നേതാവ് ലാല്‍ജി ഠണ്ഡന്റെ ജന്മദിനത്തോടനുബന്ധിച്ച് സാരിവിതരണം ചെയ്തപ്പോഴുണ്ടായ തിക്കിലും തിരക്കിലും പെട്ട് 21 സ്ത്രീകള്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു.ആറുമാസം പ്രായമായ കുഞ്ഞും മരിച്ചിട്ടുണ്ട്.

ഏപ്രില്‍ 12 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ലഖ്നൗ ലോക്സഭാമണ്ഡലത്തിലാണ് പ്രധാനമന്ത്രി എ.ബി.വാജ്പേയി ജനവിധി തേടുന്നത്. ദുരന്തവിവരം അറിഞ്ഞയുടനെ ജാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ് പര്യടനം റദ്ദാക്കി പ്രധാനമന്ത്രി സന്ധ്യയോടെ ലഖ്നൗവിലെത്തി മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രി ഒരു ലക്ഷം രുപ വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവുകൂടിയായ ലാല്‍ജി ഠണ്ഡന്റെ 70-ാം ജന്മദിനാഘോഷവേളയില്‍ മഹാനഗര്‍ പ്രദേശത്തെ ചന്ദ്രശേഖര്‍ ആസാദ് പാര്‍ക്കിലായിരുന്നു സൗജന്യ സാരി വിതരണം.

നിരോധനാജ്ഞ നിലനിന്ന സ്ഥലത്താണ് ഇത്തരത്തില്‍ ആയിരക്കണക്കിന് ആളുകള്‍ കൂടിയ ചടങ്ങ് നടത്തിയതെന്നത് അതിശയകരമാണ്. രണ്ട് ലോറി സാരികളാണ് വിതരണത്തിനായി കൊണ്ടുവന്നിരുന്നത്.

പ്രധാനമന്ത്രി വാജ്പേയിയുടെ തിരഞ്ഞെടുപ്പ് ഏജന്റാണ് ഠണ്ഡന്‍. ചടങ്ങ് കഴിഞ്ഞെന്നും പുറത്തേക്കുള്ള കവാടത്തിനരികിലെ കൗണ്ടറില്‍ നിന്നു സാരികള്‍ വാങ്ങി പോകാമെന്നും സംഘാടകര്‍ പ്രഖ്യാപിച്ചതോടെ വിതരണ കൗണ്ടറിലെത്താന്‍ സ്ത്രീകള്‍ തിരക്കുകൂട്ടുകയായിരുന്നു. തിരക്കിനിടെ ഒരു സ്ത്രീയുടെ കയ്യില്‍ നിന്നു നിലത്തുവീണ ആറുമാസം പ്രായമായ കുഞ്ഞ് ചവിട്ടേറ്റ് മരിച്ചു.

സാരി വിതരണ സമയത്ത് തിക്കും തിരക്കുമുണ്ടായത് നിര്‍ഭാഗ്യകരമാണെന്ന് ഠണ്ഡന്‍ അഭിപ്രായപ്പെട്ടു. ഇത് സംഘടിപ്പിച്ചത് ബി.ജെ.പി അല്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ജന്മദിനം ആഘോഷിക്കാന്‍ അഭ്യുദയകാംഷികളും സുല്ക്കത്തുക്കളും ചേര്‍ന്നു സംഘടിപ്പിച്ച സ്വകാര്യ ചടങ്ങായിരുന്നു ഇതെന്ന് വ്യക്തമാക്കി.

തിര. കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
ലഖ്നൗ: ബി.ജെ.പി. നേതാവ് ലാല്‍ജി ഠണ്ഡന്റെ പിറന്നാളാഘോഷത്തിനിടെ സാരി വിതരണത്തെ തുടര്‍ന്ന് ഉണ്ടായ ദുരന്തത്തെപ്പറ്റി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി.എസ്.കൃഷ്ണമൂര്‍ത്തി ഉത്തര്‍പ്രദേശ് സര്‍ക്കാറിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

സംഭവത്തെക്കുറിച്ച് ഉടനടി വസ്തുതാപരമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ലഖ്നൗവില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നിരീക്ഷിക്കാനെത്തിയ കൃഷ്ണമൂര്‍ത്തി വാര്‍ത്താലേഖകരോട് പറഞ്ഞു.

പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം: കോണ്‍ഗ്രസ്സ്
ദില്ലി: പ്രധാനമന്ത്രിയുടെ മണ്ഡലമായ ലഖ്നൗവില്‍ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ഏജന്റ് ലാല്‍ജി ഠണ്ഡന്‍ സാരിവിതരണം നടത്തിയത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ്സ് വക്താവ് ആനന്ദ്ശര്‍മ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+