കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍എസ്എസ്: കരുണാകരന്‍ തടിയൂരുന്നു

  • By Staff
Google Oneindia Malayalam News

ദില്ലി: എന്‍എസ്എസ് വിവാദത്തില്‍ നിന്നും തടിയൂരാന്‍ കരുണാകരന്‍ ശ്രമിയ്ക്കുന്നു. എസ്എന്‍ഡിപിയും എന്‍എസ്എസും സാമുദായിക വര്‍ഗ്ഗീയസംഘടനയാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കരുണാകരന്‍ ഏപ്രില്‍ 13 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

ദില്ലിയില്‍ രാജ്യസഭാംഗമായി ചുമതലയേറ്റ ശേഷം ചൊവാഴ്ച വാര്‍ത്താലേഖകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കരുണാകരന്‍. എന്‍എസ്എസിനെയും എസ്എന്‍ഡിപിയെയും മറ്റുള്ളവര്‍ അങ്ങിനെ വിമര്‍ശിച്ചപ്പോള്‍ താന്‍ അതിനെ എതിര്‍ക്കുകയായിരുന്നു. - കരുണാകരന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ആലുവയില്‍ കരുണാകര വിരുദ്ധസമ്മേളനം നടക്കുന്നുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ ആലുവയില്‍ നടക്കുന്നത് കരുണാകരനെതിരായ സമ്മേളനമല്ലെന്നായിരുന്നു മറുപടി. ആലുവ നല്ല സ്ഥലമാണ്. അവിടെ വച്ചാണ് കരുണാകരവിരുദ്ധര്‍ക്ക് ആദ്യ അടി കിട്ടിയതെന്നും കരുണാകരന്‍ കൂട്ടിച്ചേര്‍ത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X