മുത്തൂറ്റ് പാപ്പച്ചന്‍ അന്തരിച്ചു
കോഴഞ്ചേരി: ബാങ്കിംഗ്-ധനകാര്യസ്ഥാപനമായ മുത്തൂറ്റ് ഗ്രൂപ്പിന്റെ സ്ഥാപകനും വ്യവസായിയുമായ മുത്തൂറ്റ് പാപ്പച്ചന്‍ അന്തരിച്ചു. ഏപ്രില്‍ 13 ചൊവാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
അദ്ദേഹത്തിന് 77 വയസ്സായിരുന്നു. സംസ്കാരം ചൊവാഴ്ച ഉച്ചയ്ക്ക് 2.30ന് കോഴഞ്ചേരി സെന്റ് മാത്യൂസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കും.
അയിരൂര്‍ കുരുടാമണ്ണില്‍ കെ.ഐ. ജോണിന്റെയും ചിന്നമ്മ ജോണിന്റെയും മകള്‍ ജാനമ്മ ഭാര്യയാണ്. ഓമന, സൈലു എന്നിവര്‍ മക്കളാണ്. ജേക്കബ് മാത്യു(സാംകുട്ടി, എറണാകുളം), ജേക്കബ് നൈനാന്‍(അനിയന്‍, തിരുവനന്തപുരം) എന്നിവര്‍ മരുമക്കളാണ്.












Click it and Unblock the Notifications