Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്റെ പ്രസ്താവന: ഒത്തുതീര്‍പ്പും വക്കാലത്തും വേണ്ട - പണിക്കര്‍

കൊച്ച്ി: കരുണാകരന്റെ പ്രസ്താവനയെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ ഒത്തുതീര്‍പ്പിന്റെയോ വക്കാലത്തിന്റെയോ ആവശ്യമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ.നാരായണപ്പണിക്കര്‍.

എന്‍എസ്എസ് അമ്പലമേട് മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വിവാദം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്നു പറയാന്‍ കഴിയില്ല. അതൊക്കെ പറയുമ്പോള്‍ പറയുന്നവര്‍ ആലോചിയ്ക്കേണ്ടതായിരുന്നു. തിരഞ്ഞെടുപ്പിനെക്കുറിച്ച് ഞാനൊന്നും പറഞ്ഞിട്ടില്ല. ജനാധിപത്യവും സമൂഹസുരക്ഷയും ഉറപ്പിക്കാന്‍ കഴിവുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുചെയ്യുക എന്നതാണ് നയം. സമദൂര നയത്തില്‍ ഒരു മാറ്റവുമില്ല. കരുണാകരന്‍ സമുദായത്തെക്കുറിച്ച് നടത്തിയ പ്രസ്താവനയ്ക്ക് തക്ക മറുപടി നല്‍കിയിട്ടുണ്ട്. ഒരു തെറ്റിദ്ധാരണയുമില്ല. എല്ലാം ശരിയായി പറഞ്ഞതാണ്. പറഞ്ഞകാര്യം പറഞ്ഞില്ലെന്ന് ആര്‍ക്കും പറയാനാകില്ല. ആ നിലപാടില്‍ ഉറച്ചുനില്‍ക്കണം. ഒരു മാറ്റവുമില്ല. ഇതില്‍ ചര്‍ച്ചയും വേണ്ട. എന്‍എസ്എസില്‍ ഇപ്പോള്‍ അണികളില്ലെന്നാണ് ചിലര്‍ വിചാരിക്കുന്നതെങ്കില്‍ അവര്‍ കാര്യങ്ങള്‍ എന്നോട് പറയേണ്ടതില്ല - പണിക്കര്‍ പറഞ്ഞു.

എന്‍എസ്എസ് ന് സമാന്തര സംഘടനയുണ്ടാക്കാന്‍ കരുണാകരന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തെക്കുറിച്ച് നേരത്തെ അങ്ങനെ കുറെപ്പേര്‍ ശ്രമിച്ചതാണെന്നും അവരെയിപ്പോള്‍ കാണാനില്ലെന്നുമായിരുന്നു മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+