പെപ്സി കുടിച്ച ആറുപേര്‍ ആശുപത്രിയില്‍
തിരുവനന്തപുരം: പെപ്സി കുടിച്ചതിനെത്തുടര്‍ന്ന് അവശനിലയിലായ ഒരു കുടുംബത്തിലെ ആറുപേരെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം കുമാരപുരം എ.ജെ.ഹാളിന് സമീപമുള്ള ഒരു ബേക്കറിയില്‍നിന്നു വാങ്ങിയ പെപ്സി കുടിച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയാണ് എല്ലാവര്‍ക്കും അസ്വസ്ഥതകള്‍ കണ്ടുതുടങ്ങിയത്. ഛര്‍ദ്ദിയും ക്ഷീണവും കാരണം അവശനിലയിലായ ആറുപേരെയും രാവിലെ ഒമ്പതരയോടുകൂടി മെഡിക്കല്‍ കോളേജിലെത്തിച്ചു.
തിരുവനന്തപുരം കണ്ണമ്മൂല ലോവര്‍ പ്രൈമറി സ്കൂളിന് സമീപം ടി.സി.13/1210-ല്‍ തിയോഫിലസ് (78), സൂസന്‍ (38), സുരേഷ്ബാബു (43), ജയന്തി (35), ടീനാമോള്‍ (15), ജോമോന്‍ (15) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അത്യാഹിത വിഭാഗത്തില്‍ പ്രാഥമിക ചികിത്സ നല്കിയശേഷം ആറുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവര്‍ കുടിച്ച പാനീയത്തില്‍ വിഷാംശം ഉള്ളതായി സംശയമുണ്ടെന്ന് അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ.മീര അഭിപ്രായപ്പെട്ടു. കൂടുതല്‍ വിദഗ്ദ്ധ പരിശോധനകള്‍ക്കായി ആശുപത്രിയിലെത്തിച്ച പെപ്സിയുടെ സാമ്പിള്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടിയിലേക്ക് അയച്ചിട്ടുണ്ട്.












Click it and Unblock the Notifications