സാരി ദുരന്തം: തിര. കമ്മീഷന്‍ അന്വേഷിയ്ക്കുന്നു
ലഖ്നോ: ബിജെപി നേതാവിന്റെ പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് നടത്തിയ സാരിവിതരണം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണോ എന്ന് അന്വേഷിയ്ക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് കേന്ദ്രമുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി.എസ്. കൃഷ്ണമൂര്‍ത്തി പറഞ്ഞു.
ബിജെപി നേതാവ് ലാല്‍ജി ടാണ്ഠന്റെ പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ചാണ് സൗജന്യ സാരിവിതരണം നടത്തിയത്. അതിനിടയില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 22 സ്ത്രീകളാണ് മരിച്ചത്. ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയോട് സംഭവത്തിന്റെ റിപ്പോര്‍ട്ട് നല്കാന്‍ കൃഷ്ണമൂര്‍ത്തി ആവശ്യപ്പെട്ടിട്ടുണ്ട്.
പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമുണ്ടെന്ന് കണ്ടാല്‍ ഉചിതമായ നടപടിയെടുക്കുമെന്നും കൃഷ്ണമൂര്‍ത്തി പറഞ്ഞു. ദുരന്തത്തെക്കുറിച്ച് ലഖ്നോ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സൗജന്യസാരിവിതരണം തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമാണെന്നും ഇക്കാര്യത്തില്‍ ഉചിതമായ നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി വാജ്പേയി മത്സരിയ്ക്കുന്ന മണ്ഡലമായതിനാല്‍ ലഖ്നോയിലെ ഈ ദുരന്തം ബിജെപി കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.












Click it and Unblock the Notifications