കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുപ്പണ: 15 ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു

  • By Staff
Google Oneindia Malayalam News

കുപ്പണ: കൊല്ലം കുപ്പണ വിഷമദ്യദുരന്തക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന എല്ലാ എക്സൈസ് ജീവനക്കാരെയും സര്‍വീസില്‍ തിരിച്ചെടുത്തു.

ദുരന്തമുണ്ടായതിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായിരുന്ന 15 പേരെയാണ് സര്‍വീസില്‍ തിരിച്ചെടുത്തത്. ഇതില്‍ 13 ഗാര്‍ഡുമാരും രണ്ടു പ്യൂണ്‍മാരും ഉള്‍പ്പെടുന്നു.

ആകെ 30 പേര്‍ക്കാണ് മദ്യദുരന്തത്തെതുടര്‍ന്ന് സസ്പെന്‍ഷന്‍ കിട്ടിയത്. ഇതില്‍ 10 പേരെ നേരത്തെ തിരിച്ചെടുത്തിരുന്നു. ബാക്കിയുള്ള അഞ്ച് പേര്‍ക്ക് പിഎസ്സിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ ശിക്ഷ നല്കും.

ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ഒരു എക്സൈസ് ഇന്‍സ്പെക്ടര്‍, ഒരു പ്രിവന്റീവ് ഓഫീസര്‍, രണ്ട് ഗാര്‍ഡുമാര്‍ എന്നിവരുള്‍പ്പെടെ അഞ്ചുപേരുടെ ശിക്ഷ സംബന്ധിച്ചാണ് പിഎസ്സിയോട് ഉപദേശം തേടുക. നേരത്തെ ഇവര്‍ക്ക് കനത്ത ശിക്ഷ നല്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റി. ഇവരുടെ ശിക്ഷ സംബന്ധിച്ച തീരുമാനം പിഎസ്സിയ്ക്ക് വിടുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X