മലയാളികള്‍ വിഷു ആഘോഷിച്ചു
തിരുവനന്തപുരം: മലയാളികള്‍ ലോകമെങ്ങും ഐശ്വര്യസമൃദ്ധിയുടെ വിഷു ആഘോഷിച്ചു. പുതുവര്‍ഷത്തിലേക്ക് കണികണ്ടുണരാന്‍ വീടുകളിലും ക്ഷേത്രങ്ങളിലും വിഷുക്കണിയൊരുക്കിയിരുന്നു.
വിഷുക്കണി കണ്ട ശേഷം രാവിലെ കുടുംബത്തിലെ കാരണവന്മാരില്‍ നിന്നും പുതുതലമുറ വിഷുക്കൈനീട്ടം വാങ്ങി. വിഷുപ്പുടവ അണിഞ്ഞും വിഷുസദ്യയുണ്ടും മലയാളികള്‍ വിഷുദിനത്തെ വരവേറ്റു. കുട്ടികള്‍ വിഷുസംക്രാന്തി ദിവസം മുതലേ പടക്കം പൊട്ടിച്ച് വിഷു ആഘോഷിച്ചു.
വിഷു ആഘോഷത്തിന്റെ ഭാഗമായി ഗുരുവായൂരും ശബരിമലയിലും വന്‍ ഭക്തജനത്തിരക്കായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കണികാണാന്‍ പതിനായിരക്കണക്കിന് പേര്‍ എത്തി. കോണ്‍ഗ്രസ് നേതാവ് കരുണാകരനും തൊഴാന്‍ എത്തിയിരുന്നു. ശബരിമലയിലും ഭക്തജനങ്ങളുടെ വന്‍തിരക്കായിരുന്നു. രാവിലെ നാല് മണി മുതല്‍ വിഷുക്കണികണ്ടു തൊഴാന്‍ ശബരിമലയില്‍ സൗകര്യം ഒരുക്കിയിരുന്നു.
വിദേശ മലയാളികളും വിഷുസദ്യയൊരുക്കിയും വിഷുക്കോടിയുടുത്തും വിഷു ആഘോഷിച്ചു.












Click it and Unblock the Notifications