Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാഖിലേക്ക് കൂടുതല്‍ യുഎസ് സേന

വാഷിംഗ്ടണ്‍: ഇറാഖിലേക്ക് കൂടുതല്‍ സേനയെ അയയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ്. ഇറാഖിനെ മറ്റൊരു വിയറ്റ്നാമായി മാറാന്‍ അനുവദിയ്ക്കുന്ന പ്രശ്നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തിലാണ് ബുഷ് ഇക്കാര്യം പറഞ്ഞത്. സദ്ദാമിന്റെ വിഭാഗമായ സുന്നിയ്ക്ക് പുറമെ ഷിയാ മുസ്ലിങ്ങളും കൂടി യുഎസ് സേനയ്ക്ക് തിരിഞ്ഞ സാഹചര്യത്തില്‍ ഇറാഖ് മറ്റൊരു വിയറ്റ്നാമായി മാറുമെന്ന് വിമര്‍ശകര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് മറുപടി നല്കുകയായിരുന്നു ബുഷ്.

ജൂണ്‍ 30ന് ശേഷം മാത്രമേ ഇറാഖില്‍ അധികാരകൈമാറ്റത്തിന് അമേരിക്ക തയ്യാറാകൂ എന്നും ബുഷ് പറഞ്ഞു. തീവ്രവാദത്തിനെതിരായ യുദ്ധത്തില്‍ ജയിയ്ക്കുക തന്നെ ചെയ്യുമെന്നും ബുഷ് വ്യക്തമാക്കി.

ഇറാഖില്‍ ഷിയാ മുസ്ലിങ്ങള്‍ യുഎസ് സേനയെ ആക്രമിയ്ക്കാന്‍ തുടങ്ങിയതോടെ ബുഷിന്റെ ജനപ്രീതി ഇടിയുകയാണ്.

യുഎസിനെതിരെ പൊരുതിമരിയ്ക്കും: ഷിയാ നേതാവ്

യുഎസിനെതിരെ പൊരുതി മരിയ്ക്കാന്‍ താന്‍ തയ്യാറാണെന്ന് ഷിയാ മുസ്ലിങ്ങളുടെ നേതാവായ മൊഖ്താദ അല്‍ സാദര്‍ പറഞ്ഞു. ദൈവത്തെ മാത്രമേ എനിയ്ക്ക് പേടിയുള്ളൂ. ഈ രാജ്യത്തിന് വേണ്ടി എന്റെ രക്തം ബലിയര്‍പ്പിക്കാന്‍ തയ്യാറാണ്. അതേ സമയം തന്റെ മരണത്തോടെ യുഎസ് അധിനിവേശത്തിനെതിരായ പോരാട്ടം അവസാനിപ്പിക്കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

മൊഖ്താദ അല്‍ സാദറിനെ പിടികൂടാനുള്ള യുഎസ് സേനയുടെ നീക്കത്തിനെതിരെ ഇസ്ലാം പുരോഹിതര്‍ ചെറുത്തുനില്പ് നടത്തുകയാണ്. നജഫിലുള്ള അദ്ദേഹത്തിന്റെ ഓഫീസിന് ചുറ്റും പുരോഹിതര്‍ പ്രതിരോധം തീര്‍ത്തിട്ടുണ്ട്. ടാങ്കുകളുടെയും മറ്റ് യുദ്ധസന്നാഹങ്ങളുടെയും അകമ്പടിയോടെ 2,500 യുഎസ് സൈനികര്‍ നജഫില്‍ എത്തിയിരിക്കുകയാണ്. അല്‍ സാദല്‍ തന്റെ നിയമവിരുദ്ധ തീവ്രവാദി വിഭാഗത്തെ പിരിച്ചുവിടണമെന്ന് യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യത്തിന് വഴങ്ങില്ലെന്ന് അല്‍ സാദര്‍ അറിയിച്ചതോടെയാണ് യുഎസ് സേന ഷിയാ മുസ്ലിങ്ങളുടെ വിശുദ്ധ നഗരമായ നജഫില്‍ എത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+