കരുണ ഓടിപ്പോയി; പ്രഭാകരന് വിജയം
കൊളംബോ: കിഴക്കന്‍ ശ്രീലങ്കയിലെ വിമത എല്‍ടിടിഇ നേതാവായ കരുണ അവിടം വിട്ടോടിപ്പോയി.
പ്രഭാകരന്റെ നേതൃത്വത്തിലുള്ള എല്‍ടിടിഇ സേനയുടെ ആക്രമണം ശക്തമായപ്പോള്‍ കരുണ ജീവന്‍ രക്ഷിയ്ക്കാന്‍ ശ്രീലങ്കന്‍ സേനയുടെ സഹായം അഭ്യര്‍ത്ഥിയ്ക്കുകയായിരുന്നു. ശ്രീലങ്കന്‍ സേന അവരുടെ ഹെലികോപ്റ്ററില്‍ കരുണയെയും അടുത്ത അനുയായികളെയും രക്ഷിച്ചുകൊണ്ടുപോയതായി പറയുന്നു. പ്രഭാകരന്റെ സേന കിഴക്കന്‍ ശ്രീലങ്കന്‍ പ്രദേശങ്ങളായ അമ്പാര, ബട്ടിക്കലോവ എന്നിവിടങ്ങളില്‍ പൂര്‍ണ്ണ നിയന്ത്രണം സ്ഥാപിച്ചുകഴിഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയാണ് പ്രഭാകരന്റെ വിഭാഗം കിഴക്കന്‍ ശ്രീലങ്കയില്‍ വിമതനേതാവ് കരുണയ്ക്കെതിരെ ആക്രമണം തുടങ്ങിയത്. ആദ്യത്തെ ദിവസങ്ങളിലെ ചെറുത്തുനില്പിന് ശേഷം കരുണയുടെ കീഴിലുള്ള പട്ടാളക്കാരില്‍ ഭൂരിഭാഗവും ആയുധംവച്ച് കീഴടങ്ങി. കഴിഞ്ഞദിവസം ബന്ദികളാക്കി പിടിച്ച കരുണയുടെ കീഴിലുണ്ടായിരുന്ന 269 തമിഴ്പുലികളെ പ്രഭാകരന്‍ വിഭാഗം വിട്ടയച്ചു. ഇവരില്‍ 152 പേര്‍ കുട്ടികളായ തമിഴ്പോരാളികളാണ്. ഇനിമേല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ തമിഴ്സേനയില്‍ റിക്രൂട്ട് ചെയ്യുന്ന പ്രശ്നമില്ലെന്ന് പ്രഭാകരന്‍ അറിയിച്ചു.












Click it and Unblock the Notifications