വാജ്പേയിയ്ക്കെതിരെ അഖിലേഷ് ദാസ്
ലഖ്നൗ : ലഖ്നൗവില്‍ പ്രധാനമന്ത്രി വാജ്പേയിക്കെതിരെ കോണ്‍ഗ്രസ് മുന്‍ മേയര്‍ അഖിലേഷ് ദാസ് മത്സരിക്കും.
നേരത്തെ ഇവിടെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിയ്ക്കാന്‍ മുന്നോട്ട് വന്ന മുന്‍ കേന്ദ്രമന്ത്രിയും നിയമവിദഗ്ധനുമായ രാം ജത്മലാനിയ്ക്ക് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ രാം ജത്മലാനിയുടെ പ്രശ്നങ്ങളെല്ലാം പരിഹരിയ്ക്കാമെന്നും തനിയ്ക്കെതിരായ മത്സരത്തില്‍ നിന്നും പിന്മാറണമെന്നും കഴിഞ്ഞ ദിവസം വാജ്പേയി അഭ്യര്‍ത്ഥിച്ചിരുന്നു. ഇക്കാര്യം തനിക്ക് പിന്തുണ നല്കുന്ന പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്ത് തീരുമാനിയ്ക്കാമെന്ന് രാം ജത്മലാനി പ്രസ്താവനയിറക്കിയിരുന്നു. ഇതാണ് സ്വന്തമായി ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്.
രാം ജെത് മലാനി മത്സരത്തില്‍ നിന്ന് പിന്മാറിയേക്കുമെന്നാണ് ഇപ്പോഴത്തെ സൂചന. മകന്റെ ചികിത്സയുമായി ബന്ധപ്പെട്ട് രാം ജത്മലാനി ലണ്ടനിലേക്ക് പോയിരിക്കുകയാണ്. അദ്ദേഹം മടങ്ങിവന്ന ശേഷമേ മത്സരിയ്ക്കുന്ന കാര്യം പ്രഖ്യാപിക്കൂ.
അഖിലേഷ് ദാസ് വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.












Click it and Unblock the Notifications