വാജ്പേയി ഇന്ന് പത്രിക നല്കി
ലഖ്നോ: പ്രധാനമന്ത്രി വാജ്പേയി ഏപ്രില്‍ 15 വ്യാഴാഴ്ച പത്രിക നല്കി. ലഖ്നോ മണ്ഡലത്തില്‍ മത്സരിയ്ക്കാനാണ് പ്രധാനമന്ത്രി വാജ്പേയി പത്രിക നല്കിയത്.
ബിജെപി നേതാവ് ലാല്‍ജി ടാണ്ഠന്റെ പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് സൗജന്യ സാരി വിതരണത്തില്‍ തിക്കിലും തിരക്കിലും പെട്ട്22 സ്ത്രീകള്‍ കൊല്ലപ്പെട്ടിരുന്നു. ഇത് മാധ്യമങ്ങളില്‍ ബിജെപിയ്ക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയതോടെ വാജ്പേയി മറ്റേതെങ്കിലും സുരക്ഷിതമണ്ഡലം തേടിയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
എന്നാല്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് ലഖ്നോവില്‍ മത്സരിയ്ക്കാന്‍ പ്രധാനമന്ത്രി വാജ്പേയി പത്രിക നല്കുകയായിരുന്നു.












Click it and Unblock the Notifications