കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രൂപ്പ് വഴക്കിനോട് ജനങ്ങള്‍ക്ക് രോഷം : ആന്റണി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ഗ്രൂപ്പ് വഴക്കിനോട് ജനങ്ങള്‍ക്കുള്ള രോഷം ഇനിയും മാറിയിട്ടില്ലെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി. ഏപ്രില്‍ 15 വ്യാഴാഴ്ച പ്രസ്ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിലെ ഐക്യം ഇപ്പോഴും താഴേത്തട്ടിലേക്കെത്തിയിട്ടില്ല. സമുദായസംഘടനകളുടെ സഹായം ചോദിയ്ക്കാതെ ഒരു രാഷ്ട്രീയപാര്‍ട്ടിയ്ക്കും നിലനില്ക്കാനാവില്ല.- ആന്റണി പറഞ്ഞു.

കേരളത്തിന്റെ വികസനത്തെയും നവീകരണത്തെയും മാര്‍ക്സിസ്റ് പാര്‍ട്ടി എതിര്‍ക്കുകയാണെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി ആരോപിച്ചു. ബംഗാളില്‍ ഒരു നയവും കേരളത്തില്‍ മറ്റൊരു നയവും എന്നതാണ് മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ നയം.- ആന്റണി പറഞ്ഞു.

ബംഗാളില്‍ സ്ത്രീകള്‍ക്ക് രാത്രി ജോലി, ദേശീയ അവധി ദിവസങ്ങളിലും ജോലി ചെയ്യാനുള്ള സംവിധാനം എന്നിവ വരുത്തിയ പാര്‍ട്ടി കേരളത്തില്‍ ടെക്നോ പാര്‍ക്കില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കി. ലോകമെങ്ങും ഉള്ള മാറ്റങ്ങള്‍ മാര്‍ക്സിസ്റ് പാര്‍ട്ടി ഉള്‍ക്കൊണ്ടേ തീരൂ.- ആന്റണി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X