തൊഗാഡിയ കാലുകുത്തില്ല: ആന്റണി
തിരുവനന്തപുരം: വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയെ കേരളത്തില്‍ കാലുകുത്താന്‍ അനുവദിയ്ക്കില്ലെന്ന് മുഖ്യമന്ത്രി ആന്റണി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഏപ്രില്‍ 15 വ്യാഴാഴ്ച സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആന്റണി.
ബിജെപി ഒരു മതേതര പാര്‍ട്ടിയല്ല. വര്‍ഗ്ഗീയനിലപാടുകളിലൂടെ തൊഗാഡിയമാരേയും മോഡിമാരെയും അഴിഞ്ഞാടാന്‍ ബിജെപി അനുവദിയ്ക്കുകയാണ്. കേരള പൊലീസിന്റെ നിര്‍ദേശങ്ങള്‍ കഴിഞ്ഞ തവണ ലംഘിച്ചതിനാല്‍ തൊഗാഡിയയെ ഇനി കേരളത്തില്‍ കാലുകുത്താന്‍ അനുവദിയ്ക്കില്ല. -മ ുഖ്യമന്ത്രി വ്യക്തമാക്കി.
കോഴിക്കോട്ടെ മാറാട് തൊഗാഡിയ നടത്തിയ പ്രസംഗം പ്രകോപനപരമായിരുന്നു. മെയ് 10ന് ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ തൊഗാഡിയയെ കേരളത്തില്‍ വരാന്‍ അനുവദിയ്ക്കില്ല.












Click it and Unblock the Notifications