കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉണ്ണികൃഷ്ണന്‍ മത്സരിയ്ക്കില്ല: പത്മ

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: കെ.പി. ഉണ്ണികൃഷ്ണന്‍ വടകരയില്‍ കോണ്‍ഗ്രസ് വിമതസ്ഥാനാര്‍ത്ഥിയായി മത്സരിയ്ക്കില്ലെന്ന് വടകരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം.ടി. പത്മ. ഏപ്രില്‍ 15 വ്യാഴാഴ്ച കലിക്കറ്റ് പ്രസ്ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പത്മ.

പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ അക്ഷരം പ്രതി അനുസരിയ്ക്കുന്ന നേതാവാണ് ഉണ്ണികൃഷ്ണനെന്നും പത്മ പറഞ്ഞു. കെ.പി. ഉണ്ണികൃഷ്ണന്‍ വിമതസ്ഥാനാര്‍ത്ഥിയായി വടകരയില്‍ മത്സരിച്ചേയ്ക്കാമെന്ന അഭ്യൂഹം ശക്തമായതിനിടയിലാണ് പത്മയുടെ ഈ അഭിപ്രായം.

ഇതെല്ലാം ഊഹാപോഹങ്ങള്‍ മാത്രമാണ്. മുതിര്‍ന്ന നേതാവായ ഉണ്ണികൃഷ്ണന്‍ പാര്‍ട്ടി ഹൈക്കമാന്റിനെ തീരുമാനമനുസരിച്ച് മാത്രമേ മുന്നോട്ട് പോകൂ. പിന്തുണ അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ഉണ്ണികൃഷ്ണന്റെ ഫോട്ടോ പതിച്ച പോസ്ററുകള്‍ മണ്ഡലത്തില്‍ കാണുന്നല്ലോ എന്ന ചോദ്യത്തിന് കോണ്‍ഗ്രസ് ഇപ്പോള്‍ ഒറ്റക്കെട്ടാണെന്നായിരുന്നു പത്മയുടെ പ്രതികരണം.

തന്റെ തീരുമാനം പ്രഖ്യാപിയ്ക്കാന്‍ ഏപ്രില്‍ 16 വെള്ളിയാഴ്ച കോഴിക്കോട് കെ.പി. ഉണ്ണികൃഷ്ണന്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X